ഇനി വൈ ഫൈ അങ്ങ് ഹിമാലയത്തിലും

0

ഹിമാലയം കീഴടക്കാനെത്തുന്നവർക്ക് പലപ്പോഴും ആത് പൂർത്തിയാക്കാനാകാത്തത് പ്രതികൂലമായ കാലാവസ്ഥയ്ക്കൊപ്പം വിവരങ്ങൾ യഥാസമയം എത്തിക്കേണ്ടടത്ത് എത്തിക്കാൻ സാധിക്കാത്തതാണ്.

ഇതിൽ വാർത്താ വിനിമയ സംവിധാനത്തിലെ പ്രശ്നം പരിഹരിക്കാനാണ് നേപ്പാൾ സർക്കാറിന്റെ ശ്രമം. ഇതിനായി ഹിമാലയത്തിലുള്ള ബെയ്സ് ക്യാന്പുകളിൽ സൗജന്യ സംവിധാനം ഒരുക്കും. ഇതോടെ അപകടങ്ങളെ കുറിച്ചും കാലാസ്ഥ വ്യതിയാനങ്ങളെ കുറിച്ചും അപ്പപ്പോൾ വിവരങ്ങൾ കൈമാറാനായി സാധിക്കും.

ആദ്യഘട്ടത്തിൽ ലുക് ല, അന്നപൂർണ്ണ ബേസ് ക്യാന്പുകളിൽ ഈ സംവിധാനം ഒരുങ്ങും.
ഹിമാലവുമായി ബന്ധപ്പെട്ട ടൂറിസത്തിന് പേരചാരം വർദ്ധിപ്പിക്കുന്നതിന്രെ ഭാഗമായാണ് ഈ നടപടി. വൈകാതെ തന്നെ എല്ലാ ബെയ്സ് ക്യാന്പുകളിലും ഈ സൗകര്യം ഒരുങ്ങും.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.