ഫ്രഞ്ച് നടി അന്ന കരീന അന്തരിച്ചു

0

പ്രമുഖ ഫ്രഞ്ച് നടി അന്ന കരിന അന്തരിച്ചു. 79വയസ്സായിരുന്നു. ക്യാൻസർ രോഗത്തെ തുടർന്ന് പാരസിൽ ചികിത്സയിലായിരിക്കവെയായിരുന്നു മരണം. കരിമഷിയെഴുതിയ നീലക്കണ്ണുകളുമായി പ്രേക്ഷകരുടെ മനം കവർന്ന അന്ന, ലോകപ്രശസ്ത ഫ്രഞ്ച് സംവിധായകൻ ജൊൻ ലുക് ഗൊദായുടെ ഇഷ്ടനായികയും പിന്നീട് ഹ്രസ്വകാലം ഭാര്യയുമായിരുന്നു.

1960 കളിൽ ഫ്രഞ്ച് നവധാര സിനിമകളിലൂടെ സജീവമായ അന്ന കരീന പിന്നീട് ഫ്രഞ്ച് സിനിമയുടെ ഐക്കണായി മാറുകയായിരുന്നു. അമേരിക്കൻ സംവിധായകൻ ഡെന്നീസ് ബെറിയാണ് അന്നയുടെ ഇപ്പോഴത്തെ ഭർത്താവ്. നടി എന്നതിലുപരി മികച്ച ഗായിക, എഴുത്തുകാരി, സംവിധായിക കൂടിയാണ് അന്ന. വീവ് ർ ഒൻസെബ്ല് എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. ഫ്രഞ്ച് സിനിമ ലോകം അനാഥമായി എന്നാണ് അന്ന കരീനയുടെ മരണത്തെ തുടർന്ന് സംസ്കാരിക മന്ത്രി ഫ്രഞ്ച് റീസ്റ്റർ ട്വീറ്റ് ചെയ്തത്. സിനിമ ലോകത്തെ തീര നഷ്ടം തന്നെയാണ് അന്ന കരീനയുടെ വിടവാങ്ങൽ.