ഫുക്രിയുടെ ട്രെയ്‌ലര്‍ എത്തി

0

ജയസൂര്യയെ നായകാനാക്കി സിദ്ദീഖ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഫുക്രിയുടെ ട്രെയ്‌ലര്‍ എത്തി.
ഭാസ്‌കര്‍ ദി റാസ്‌കലിന് ശേഷം സിദ്ദിഖ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ഫുക്രി. ജയസൂര്യ വ്യത്യസ്തമായ ഗെറ്റപ്പിലെത്തുന്ന ഫുക്രി അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ്. ലാല്‍, സിദ്ദീഖ് എന്നിവര്‍ ചിത്രത്തില്‍ ശക്തമായ കഥപാത്രങ്ങളുമായി എത്തുന്നുണ്ട്. പ്രയാഗ മാര്‍ട്ടിനും അനി സിത്തരയുമാണ് ചിത്രത്തിലെ നായികമാര്‍. എസ് ടാക്കീസും വൈശാഖ് രാജനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 23ന് ചിത്രം തീയറ്ററുകളിലെത്തും.

ടീസര്‍