മലയാളിയെ പാടിയുണർത്തിയ സൈഗാൾ, പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു

0


ഗസലുകളിലൂടെ മലയാളിയുടെ ഹൃദയത്തിൽ ഇടംപിടിച്ച പ്രമുഖ ഗായകൻ ഉമ്പായി (പി.എ.ഇബ്രാഹിം– 68) വിടപറഞ്ഞു. കരളിനെ ബാധിച്ച കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊച്ചിയിലെ പാലിയേറ്റിവ് സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടെ ആരോഗ്യനില ഏറെ വഷളാകുകയും കോമ സ്‌റ്റേജിലേയ്ക്ക് എത്തുകയുമായിരുന്നു. വൈകുന്നേരം 4.45 ഓടെയാണ് മരണം സ്ഥിരീകരിച്ചത്.

1952 ല്‍ കൊച്ചിയിലെ മട്ടാഞ്ചേരിയിലായിരുന്നു ഉമ്പായിയുടെ ജനനം. അബു ഇബ്രാഹിം എന്നായിരുന്നു യഥാര്‍ത്ഥ പേര്. നാലു പതിറ്റാണ്ടായി സ്വന്തം സൃഷ്ടികളിലൂടെയും പഴയ ചലച്ചിത്ര ഗാനങ്ങളുടെ ഗസൽ ആവിഷ്കാരത്തിലൂടെയും വലിയ ആസ്വാദകവൃന്ദത്തെ നേടിയെടുത്ത ഗായകനാണ് ഉമ്പായി. പാടുക സൈഗാൾ പാടൂ, അകലെ മൗനം പോൽ, ഒരിക്കൽ നീ പറഞ്ഞു തുടങ്ങിയവ പ്രശസ്ത ഗസലുകളാണ്. എം.ജയചന്ദ്രനോടൊത്ത് ‘നോവൽ’ എന്ന സിനിമയിൽ സംഗീത സംവിധാനം നിർവഹിച്ചു. 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.