ഇന്ത്യന്‍ രൂപയേക്കാള്‍ മൂല്യം കുറഞ്ഞ കറന്‍സികള്‍ ഉള്ള രാജ്യങ്ങള്‍; ഇവിടേയ്ക്ക് യാത്ര പോയാല്‍ രാജാവിനെ പോലെ അടിച്ചുപൊളിക്കാം

0

ഭീമമായ യാത്രാചിലവില്ലാതെ ഒരു വിദേശയാത്ര എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ പലപ്പോഴും ചിലവുകള്‍ ഓര്‍ക്കുമ്പോള്‍ ഈ മോഹം മാറ്റിവെയ്ക്കുകയാണ് പതിവ്. എന്നാല്‍ കേട്ടോളൂ നിങ്ങള്‍ കരുതുന്ന പോലെ അത്രയ്ക്ക് ഭീകരചിലവുകള്‍ ഒന്നും തന്നെയില്ല ഒരു വിദേശയാത്രയ്ക്ക്. ഇന്ത്യന്‍ രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന മൂല്യമുള്ള കറന്‍സിയുള്ള രാജ്യങ്ങളില്‍ കറങ്ങാന്‍ പോയാല്‍ ഭീമമായ ചിലവില്ലാതെ പോയി വരാം എന്നതാണ് സത്യം. പലപ്പോഴും ഇതേ കുറിച്ചു നമ്മള്‍ അറിയാതെ പോകുന്നുവേന്നതാണ് വാസ്തവം.  അത്തരം ചില രാജ്യങ്ങളെ കുറിച്ചറിയാം.

ശ്രീലങ്ക 

നമ്മുടെ അയല്‍രാജ്യമായ ശ്രീലങ്കയിലേക്കൊരു യാത്ര നമ്മുടെ കേരളത്തിലെ തന്നെ ഏതെങ്കിലും ഒരു വിനോദ സഞ്ചാര കേന്ദ്രത്തില്‍ പോകുന്നത്ര ചിലവേ വരുന്നുള്ളൂ.  2.30 ശ്രീലങ്കന്‍ രൂപയാണ് ഒരു ഇന്ത്യന്‍ രൂപയുടെ മൂല്യം. ദൂരക്കുറവും ചെലവു കുറഞ്ഞ വിമാന യാത്രയുമാണ്‌ ശ്രീലങ്ക ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാകാന്‍ കാരണം.

ഹംഗറി

യൂറോപ്യൻ യാത്രയില്‍ ഏറ്റവും ചെലവ് കുറഞ്ഞ രാജ്യമാണ് ഹംഗറി. ലോകത്തിലെ ഏറ്റവും കാല്പനികമായ നഗരങ്ങളില്‍ ഒന്നാണ് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ്. 4.12 ഹംഗേറിയന്‍ ഫോറിന്റ് ആണ് ഒരു ഇന്ത്യന്‍ രൂപയുടെ മൂല്യം.

ഐസ്‌ലാൻഡ്

ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യങ്ങളില്‍ ഒന്നായ ഐസ് ലാന്റിലേക്ക് പോകാന്‍ നിങ്ങള്‍ വിചാരിക്കുന്ന പോലെ അത്ര ചിലവില്ല. വെള്ളച്ചാട്ടങ്ങളും, അഗ്‌നിപര്‍വ്വതങ്ങളും, ലാവാ ഫീല്‍ഡും, ബ്ലാക്ക് സാന്‍ഡ് ബീച്ചുകളും , ബ്ലൂ ലഗൂനുകളും ഈ രാജ്യത്തിന്റെ മാത്രം പ്രത്യേകതയാണ്. 1.56  ഐസ് ലാൻഡ് ക്രോണയാണ് ഒരു ഇന്ത്യന്‍ രൂപയുടെ മൂല്യം. അതായത് ഇവിടെ എത്തിയാല്‍ നിങ്ങള്‍ക്ക് യഥേഷ്ടം പണം ചെലവഴിക്കാം.