ഗായിക ഗായത്രി അശോകന്‍ വിവാഹിതയായി

0
മലയാളത്തിലെ പ്രശസ്ത പിന്നണി ഗായിക ഗായത്രി അശോകന്‍ വിവാഹിതയായി. സംഗീതസംവിധായകനും ഗായകനും സിത്താര്‍ വാദകനുമായ പുര്‍ബയാന്‍ ചാറ്റര്‍ജിയാണ് വരന്‍. തൃശൂരിലെ പാറമേക്കാവ് ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടന്നത്.  വിവാഹചടങ്ങുകളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു
പതിനഞ്ചാം വയസ്സില്‍ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചട്ടുണ്ട് പുര്‍ബയാന്‍ ചാറ്റര്‍ജിയ്ക്ക്.  ഇരുവരും ഏറെ നാളുകളായി അടുത്ത സുഹൃത്തുക്കളാണ്. ഒരുമിച്ച് നിരവധി സംഗീത പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്