മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ഗ്ലെൻ മക്ഗ്രാത്ത്

0

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ആസ്ട്രേലിയൻ പേസ് ബൗളർ ഗ്ലെൻ മക്ഗ്രാത്ത്. കസവുമുണ്ടും ജുബ്ബയുമണിഞ്ഞ് പരമ്പരാഗത കേരളീയ വേഷത്തിലെത്തിയായിരുന്നു മക്ഗ്രാത്തിന്റെ ഓണാശംസ.

‘ഓണാഘോഷങ്ങളുടെ ഭാഗമാകുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള മുഴുവൻ മലയാളികളും ഈ വലിയ ഉത്സവം ആഘോഷിക്കുന്നു. എല്ലാവർക്കും എന്റെ സന്തോഷകരമായ ഓണാശംസകൾ’ -കേരള ക്രിക്കറ്റ് അസോസിയേഷൻ പുറത്തിറക്കിയ വിഡിയോയിൽ മക്ഗ്രാത്ത് പറഞ്ഞു.

കേരള ക്രിക്കറ്റ് അസോസിയേഷന്‍റെയും എം.ആർ.എഫ് പേസ് ഫൗണ്ടേഷന്‍റെയും നേതൃത്വത്തിൽ കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ സംഘടിപ്പിക്കുന്ന ഫാസ്റ്റ് ബൗളേഴ്സ് ക്യാമ്പിൽ പങ്കെടുക്കാനായി മക്ഗ്രാത്ത് എത്തിയിരുന്നു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടത്തിയ വാർത്തസമ്മേളനത്തിലും അദ്ദേഹം പ​ങ്കെടുത്തു.