സ്വര്‍ണം കൈവശം വയ്ക്കുന്നതിന് നിയന്ത്രണം ഏര്‍പെടുത്തി; അമിതസ്വര്‍ണം ആദായനികുതി റെയ്ഡില്‍ പിടിച്ചെടുക്കാം

0

നോട്ട് നിരോധനത്തിന് പിന്നാലെ കൈവശം വയ്ക്കാവുന്ന സ്വർണത്തിനും കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നു.വിവാഹിതയായ സ്ത്രീക്ക് 500 ഗ്രാമും അവിവാഹിതകള്‍ക്ക് 250 ഗ്രാമും സ്വര്‍ണം കൈവശം വയ്ക്കാം. പുരുഷന്മാര്‍ക്ക് 100 ഗ്രാം വരെയേ അനുമതിയുള്ളൂ. അമിതസ്വര്‍ണം ആദായനികുതി റെയ്ഡില്‍ പിടിച്ചെടുക്കാം.

അതേസമയം, പാരന്പര്യമായി കിട്ടിയ സ്വർണത്തിന് ആദായനികുതി ഉണ്ടായിരിക്കില്ല. കഴിഞ്ഞ ദിവസം ആദായ നികുതി നിയമം ഭേദഗതി ചെയ്തെങ്കിലും ഇത് ബാധകമായിരിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി.500, 1000 രൂപാ നോട്ടുകൾ പിൻവലിച്ചതിന് പിന്നാലെ സ്വർണ ഇറക്കുമതി സർക്കാർ വിലക്കിയേക്കുമെന്ന സൂചനകളെ തുടർന്ന് ജൂവലറി ഉടമകൾ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടിയിരുന്നു. ഇത് കാരണം സ്വർണത്തിന് നൽകുന്ന പ്രീമിയം ഇന്ത്യയിലെ രണ്ടു വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തുകയും ചെയ്തു. ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്നലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.