പ്രിയ വർഗീസിന്‍റെ നിയമന നടപടികൾ മരവിപ്പിച്ച് ഗവർണർ; വി.സിക്ക് കാരണം കാണിക്കൽ നോട്ടീസ്

0

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിൽ മുൻ എംപി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് ഒന്നാം റാങ്ക് പട്ടിക ഗവർണർ മരവിപ്പിച്ചു. നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം പുറപ്പെടുവിക്കുമെന്ന് വൈസ് ചാൻസലർ ഡോ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞതിന് പിന്നാലെയാണ് ഗവർണറുടെ നടപടി.താൻ ചാൻസലർ ആയിരിക്കുന്ന കാലം സ്വജന പക്ഷപാതം അംഗീകരിക്കില്ലെന്ന് നേരത്തെ ഗവർണർ വ്യക്തമാക്കിയിരുന്നു.

പ്രിയ വർഗീസിന് ഒന്നാം റാങ്ക് ലഭിച്ചതിനെതിരെ നേരത്തെ പരാതി ഉയർന്നിരുന്നു. സർവകലാശാല മലയാളം ഡിപ്പാർട്മെന്റിൽ അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്കുള്ളതായിരുന്നു റാങ്ക് ലിസ്റ്റ്. ആവശ്യമായ അധ്യാപന പരിചയം പോലുമില്ലാത്ത പ്രിയ വർഗീസിന് ചട്ട വിരുദ്ധമായി റാങ്ക് പട്ടികയിൽ ഒന്നാമതെത്താൻ സാധിച്ചത് സ്വജന പക്ഷപാതമെന്ന് ആരോപണം ഉയർന്നിരുന്നു. വി.സി ക്ക് ഗവർണർ കരണം കാണിക്കൽ നോട്ടീസ് അയച്ചു. നിമനടപടിയുമായി ബന്ധപ്പെട്ട് മറ്റ് കേന്ദ്രങ്ങൾക്കും നോട്ടീസ് അയക്കും. ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ നിയമന നടപടികളുമായി മുന്നോട്ട് പോകരുതെന്നാണ് ഗവർണറുടെ ഉത്തരവ്.