ഹജ്ജിന് പോകാനുള്ള വിമാനക്കൂലിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഇളവ്; നിരക്ക്കുറവ് ഇന്ത്യയിലെ 21 വിമാനത്താവളങ്ങളില്‍ നിന്നുള്ള യാത്രക്ക്

0

ഹജ്ജ് സബ്സിഡി അവസാനിപ്പിച്ചതിന് പിന്നാലെ ഹജ്ജിന് പോകാനുള്ള വിമാനക്കൂലിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഇളവ്. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയാണ് ഇക്കാര്യം അറിയിച്ചത്.

വിമാനക്കൂലി കുറച്ചെങ്കിലും അത് വിമാന കമ്പനികള്‍ ഈടാക്കുന്ന നിരക്കിന് ആനുപാതികമായിരിക്കും. എയര്‍ ഇന്ത്യ, സൗദി എയര്‍ലൈന്‍സ്, സൗദിയിലെ മറ്റൊരു വിമാന കമ്പനിയായ ഫ്ലൈനാസ് തുടങ്ങിയവയ്ക്കാണ് നിരക്ക് കുറച്ചത്. ഇന്ത്യയിലെ 21 വിമാനത്താവളങ്ങളില്‍ നിന്ന് ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്കാണ് നിരക്കിളവ് പ്രഖ്യാപിച്ചിട്ടുള്ളത്.

2013-2014 വര്‍ഷത്തില്‍ മുംബൈയില്‍ നിന്ന് 98,750 രൂപയായിരുന്നു ഹജ്ജ് വിമാനക്കൂലിയെങ്കില്‍ അത് ഇത്തവണ 57,857 രൂപയായി കുറയും. ഏകദേശം 41000 രൂപയ്ക്കടുത്ത് വിമാനക്കൂലിയില്‍ കുറവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ മാസമാണ് ഹജ്ജ് തീര്‍ഥാടനത്തിന് നല്‍കിവന്നിരുന്ന സബ്സിഡി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. പതിറ്റാണ്ടുകളായി ഹജ്ജ്തീര്‍ഥാടകര്‍ക്ക്‌നല്‍കി വന്ന സബ്‌സിഡിയാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നത്. ഇത്തവണ ഇന്ത്യയില്‍നിന്ന്‌പോകുന്ന 1.75 ലക്ഷം തീര്‍ഥാടകര്‍ക്ക്‌സബ്‌സിഡിയുടെ പ്രയോജനം ലഭിക്കില്ല. സബ്ഡിഡി തുക ന്യൂനപക്ഷ വിഭാഗത്തിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിന്‌ചെലവഴിക്കുമെന്ന് ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ്‌നഖ്‌വി അറിയിച്ചിരുന്നത്.