ജീവിക്കാനുള്ള പ്രതീക്ഷ നൽകുന്നത് ചെറിയ കാര്യമല്ല! നമുക്ക് ഇത് പങ്കുവയ്ക്കാം

0
Hand of an elderly holding hand of younger

നാരദാ ന്യൂസ് എഡിറ്റര്‍ മാത്യു സാമുവല്‍ എഴുതുന്നു…
നമ്മള്‍ പലരുടെയും വിവാഹത്തിനു പോകുമ്പോള്‍ അധികം പേരും സമ്മാനമായി പണം നിറച്ച കവര്‍ കൊടുക്കും. എന്നാല്‍ നമ്മള്‍ ആരെങ്കിലും അസുഖമായി കിടക്കുന്നവരെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ പോകുമ്പോള്‍ അതുപോലെ കൊടുക്കാറുണ്ടോ? ആവശ്യം ആര്‍ക്കാണ് കൂടുതല്‍? പലരും ഹോസ്പിറ്റലില്‍ ബില്‍ അടക്കുന്നത് അവരുടെ കയ്യില്‍ ഉള്ളത് എല്ലാം വിറ്റുപെറുക്കിയിട്ടാണ്. ആശുപത്രിയില്‍ നിന്നും ചിലര്‍ ബാങ്ക് തേടി പോകുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? പണയം വയ്ക്കാന്‍ പോകുന്നതാണ്- ഒന്നുകില്‍ സ്വര്‍ണ്ണം അല്ലെങ്കില്‍ കിടപ്പാടം. ഇനി നമുക്ക് രോഗികളെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ പോകുമ്പോള്‍ ഒരു കവറില്‍ ഇട്ട പണം അവരുടെ ബെഡിന്റെ സമീപത്തു വയ്ക്കാം. തുക എന്തുമാകട്ടെ, അത്‌ അവര്‍ക്ക് ആവശ്യമുണ്ട്. അതൊരു ശീലമാക്കുക. ജീവിക്കാനുള്ള പ്രതീക്ഷ നല്‍കുന്നത് ചെറിയ കാര്യമല്ല!

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.