ഫ്ലൈ സ്കൂട്ട് കൊച്ചി സര്‍വീസ് സില്‍ക്ക് എയറിന് , സില്‍ക്ക് എയര്‍ തിരുവനന്തപുരം സര്‍വീസ് ഫ്ലൈ സ്കൂട്ടിനും

1

കൊച്ചി : സില്‍ക്ക് എയര്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സില്‍ പൂര്‍ണ്ണമായും ലയിക്കുന്നതിന്റെ ഭാഗമായി റൂട്ടുകളില്‍ മാറ്റങ്ങള്‍ വരുത്തുന്നു .ധാരാളം പ്രീമിയം യാത്രക്കാരും ബിസിനസ് യാത്രക്കാരുമുള്ള കൊച്ചി –സിംഗപ്പൂര്‍ സര്‍വീസ് ഇനിമുതല്‍ സില്‍ക്ക് എയര്‍ പൂര്‍ണ്ണമായും ഏറ്റെടുക്കും .2019 ഒക്ടോബര്‍ അവസാനം മുതല്‍ ഈ മാറ്റം പ്രാവര്‍ത്തികമാകും.2020 മുതല്‍ ഈ റൂട്ടില്‍ ഏറ്റവും നൂതന സൌകര്യങ്ങളോടു കൂടിയ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സര്‍വീസുകള്‍ നടത്തും .സില്‍ക്ക് എയര്‍ 2020 ആകുന്നതോടെ പൂര്‍ണ്ണമായും സിംഗപ്പൂര്‍ എയര്‍ലൈന്‍സില്‍ ലയിക്കും .

എന്നാല്‍ തിരുവനന്തപുരം –സിംഗപ്പൂര്‍ സര്‍വീസ് സില്‍ക്ക് എയര്‍ പൂര്‍ണ്ണമായും നിര്‍ത്തുകയും പകരം ഫ്ലൈ സ്കൂട്ട് സര്‍വീസ് നടത്തുകയും ചെയ്യും .2019 മേയ് മാസം മുതല്‍ ഈ മാറ്റം പ്രാവര്‍ത്തികമാകും.അതോടെ സിംഗപ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ബിസിനസ് ക്ലാസുകള്‍ ഇല്ലാതാകുമെങ്കിലും ചുരുങ്ങിയ ചിലവിലുള്ള ടിക്കറ്റുകള്‍ ലഭ്യമാകും .

സില്‍ക്ക് എയര്‍ സ്കൂട്ടില്‍ നിന്ന് വാങ്ങുന്ന സര്‍വീസുകളില്‍ ഇന്ത്യയിലെ മെട്രോ നഗരങ്ങളായ ബാംഗ്ലൂര്‍ , ചെന്നൈ എന്നിവ ഉള്‍പ്പെടുന്നു .അതിനോടോപ്പമാണ് കൊച്ചിയെ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത് .കൊച്ചിയിലേക്ക് സ്കൂട്ടിന്റെ സര്‍വീസ് അവസാനിക്കുമെങ്കിലും ആഴ്ചയില്‍ എല്ലാ ദിവസവുമുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് ചുരുങ്ങിയ ചിലവിലുള്ള യാത്രയ്ക്ക് തുടര്‍ന്നും സഹായകമാകും .