ഒരു മീന്‍പൊരിച്ചതിന് 1000 രൂപ; കഴുത്തറുപ്പന്‍ ബില്ലിനൊപ്പമുള്ള യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

0

ഒരു മീന്‍വറുത്തതിന്റെ വില ആയിരം രൂപ .ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഒന്നുമല്ല കോട്ടയത്തെ ഒരു ഹോട്ടലില്‍ ആണ് ഈ കഴുത്തറപ്പന്‍ വില .നാട്ടകം കരിമ്പിന്‍കാല ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച നിഖില്‍ രാജ് എന്ന യുവാവിനും കുടുംബത്തിനുമാണ് ഈ ദുരനുഭവം .

കഴിഞ്ഞ ദിവസമാണ് കൊല്ലം സ്വദേശിയായ നിഖിലും കുടുംബവും അവധി ദിനം ആഘോഷിക്കാനായി നഗരത്തിലെത്തെത്തിയത്.ഉച്ചയൂണിനായി കോട്ടയം കരിമ്പിൻകാലയിലുള്ള ഹോട്ടലിൽ കയറിയ നിഖിലും കുടുംബവും ഊണിനൊപ്പം അന്നത്തെ സ്‌പെഷൽ കണമ്പ് ഫ്രൈയും ഓർഡർ ചെയ്തു.പക്ഷെ ഹോട്ടലുടമ നൽകിയ അസാധാരണ ബില്ല് കണ്ട നിഖിലൊന്നു ഞെട്ടി. ബിൽ തുക 1626 രൂപ.4 ഊണിനും കുപ്പിവെള്ളത്തിനും കൂടെ ആകെ തുക 626. എന്നാൽ കണന്പ് ഫ്രൈക്ക് നല്‍കേണ്ടി വന്നത് 1000 രൂപ…

കഴിച്ചിട്ട് പരാതി പറയുന്നത് ശരിയല്ല എങ്കിലും ഒരു പ്രത്യേകതയും ഇല്ലാത്ത ഒരു മീന്‍ വറുത്തതിനു ആയിരം രൂപ ഈടാക്കിയത് എന്തിനെന്ന ചോദ്യം മനസ്സില്‍ ബാക്കി വന്നത് കൊണ്ടും ഇനി മറ്റാർക്കും ഈ അവസ്ഥ വരാതെ ഇരിക്കട്ടെ എന്ന്        കരുതിയുമാണ് താന്‍ ബില്ല് സഹിതം ഈ കാര്യങ്ങള്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത് എന്ന് നിഖില്‍ പറയുന്നു .കേരളത്തിലെ പല ഹോട്ടലുകളിലും ഇന്ന് ഭക്ഷണ വില തോന്നും പടിയാണ്. ഒറ്റപ്പെട്ട പ്രതികരണങ്ങൾക്കപ്പുറം ആരും ഇതിനെ കാര്യമായെടുക്കാത്തത് ഹോട്ടലുടമകൾ ഉപയോഗപ്പെടുത്തുകയാണ്. മാർക്കറ്റിൽ കിലോയ്ക്ക് 300 രൂപയിലധികം വരാത്ത കണമ്പ് മീനിന് ഉപഭോക്താവിന് മുൻ്പിലേക്കേത്തുമ്പോൾ 1000 രൂപയിലേക്ക് രൂപാന്തരം പ്രാപിക്കുന്നതിലെ മാജിക് സമാന്യ യുക്തിക്ക് നിരക്കാത്തതാണ്.എത്ര ബില്ലിട്ടാലും കസ്റ്റമര്‍ക്ക് അത് മിണ്ടാതെ അനുസരിക്കുകയേ മാര്‍ഗമുള്ളു എന്നത് തന്നെയാണ് ചില ഹോട്ടലുകാര്‍ക്ക് ഇതിനു ധൈര്യം നല്‍കുന്നതും .

 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.