ഓക്സിജൻ ക്ഷാമം; സിംഗപ്പൂരിൽ നിന്ന് 4 ക്രയോജനിക് ടാങ്കറുകൾ എയര്‍ലിഫ്റ്റ് ചെയ്തു.

0

കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ വന്നു പെട്ടിട്ടുള്ള ഓക്സിജൻ ക്ഷമത്തോടൊപ്പം ഇവിടെ ഉത്പാതിപ്പിക്കുന്ന ഓക്സിജൻ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കു എത്തിക്കാനുള്ള ടാങ്കറുകളുടെ അപര്യാപ്തതയെ നേരിടാനുള്ള മുന്നൊരുക്കത്തിന്‍റെ ഭാഗമായി വിദേശ രാജ്യങ്ങളും സഹായ ഹസ്തവുമായി ഇന്ത്യയിലേക്ക്.

ഇതിന്‍റെ ഭാഗമായി ഇന്ന് സിംഗപ്പൂരിൽ നിന്ന് 4 ടാങ്കറുമായി ഇന്ത്യൻ എയർ ഫോഴ്‌സ്‌ വിമാനം സിംഗപ്പുരിലെ ചാങ്കി എയർപോർട്ടിൽ നിന്ന് പുറപ്പെട്ടു. ഇന്ത്യൻ ഹൈകമ്മിഷന്‍റെ നേരിട്ടുള്ള ഇടപെടലാണ് ടാങ്കർ ഇത്ര പെട്ടന്നു ഇന്ത്യയിലേക്ക് കയറ്റിയയക്കാൻ സാധിച്ചത്.

കോവിഡ് -19 കേസുകൾ കുത്തനെ ഉയർന്നതിനെത്തുടർന്ന് ഇന്ത്യൻ വ്യോമസേന (ഐ‌എ‌എഫ്) സിംഗപ്പൂരിൽ നിന്ന് ഓക്സിജൻ കണ്ടെയ്നറുകൾ എയർലിഫ്റ്റിംഗ് ആരംഭിച്ചത്

ഇവിടെ എത്തുന്ന കാലി ടാങ്കറുകളിൽ ഓക്സിജൻ ഫിൽ ചെയ്ത ശേഷം അവ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകും. സിംഗപ്പൂരിലെ ചാംഗി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഇന്ത്യൻ വ്യോമസേനയുടെ സി -17 വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടത്

രാജ്യത്തു അതിവേഗം കുതിച്ചുയരുന്ന കോവിഡ് മഹാമാരിയെ നേരിടാനും ഓക്സിജൻ ക്ഷാമം പരിഹരിക്കുന്നതിനുമായിട്ടാണ് ഇന്ത്യ ഇന്ന് സിംഗപ്പൂരിൽ നിന്ന് 4 ക്രയോജനിക് ഓക്സിജൻ കണ്ടെയ്നറുകൾ (ടാങ്കറുകൾ) വാങ്ങിയത്. സിംഗപ്പൂരിലെ ഒന്നിലധികം ഏജൻസികൾ ടാങ്കർ കൈമാറ്റം വേഗത്തിലാക്കാൻ സഹായിച്ചതായി ”സിംഗപ്പൂരിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ട്വീറ്റ് ചെയ്തു.

സിംഗപ്പൂരിന് പുറമെ യുഎഇയിൽ നിന്ന് ഓക്സിജൻ ടാങ്കറുകൾ എത്തിക്കുന്നതോടൊപ്പം ജർമനിയിൽ നിന്ന് മൊബൈൽ ഓക്സിജൻ ഉത്പാദന പ്ലാന്റുകളും വിമാനത്തിൽ എത്തിക്കാനുള്ള പ്രവർത്തനം നടന്നുവരുന്നുണ്ട്. ജർമനിയിൽ നിന്ന് “23 മൊബൈൽ ഓക്സിജൻ ഉത്പാദന പ്ലാന്റുകളാണ് വിമാനമാർഗ്ഗം എത്തിക്കുന്നതു

ഇന്ത്യയിൽ ഇപ്പോഴും രോഗബാധ അതിന്‍റെ ഉച്ചസ്ഥായിയിൽ എത്തിയിട്ടില്ല. മേയ് പകുതിയോടെ അത് പരമാവധിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരുംദിവസങ്ങളിൽ രോഗബാധ കുത്തനെ ഉയർന്നേക്കാം. ആ സാഹചര്യത്തെ നേരിടുന്നതിന്

രാജ്യം ഇപ്പോൾ അക്ഷരാർത്ഥത്തിൽ ശ്വാസംമുട്ടുകയാണെന്ന് രാജ്യം നേരിടുന്ന ഓക്സിജൻ ക്ഷാമം ചൂണ്ടിക്കാട്ടുന്നു.