പുകവലി വിരുദ്ധ പരസ്യം ഇനി സിനിമയ്ക്ക് മുമ്പ് മാത്രം മതി

0

സിനിമയിലെ പുകയില വിരുദ്ധ സന്ദേശങ്ങള്‍ ഇനി മുതല്‍ സിനിമക്ക് മുമ്പ് മാത്രം മതിയെന്ന് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. ഇങ്ങനെ ഇടയ്ക്കിടക്ക് പരസ്യം കാണിക്കുന്നതോടെ സിനിമയുടെ ജീവന്‍ നഷ്ടപ്പെടുന്നു എന്നാണ് വിലയിരുത്തല്‍.

സെന്‍സര്‍ ബോര്‍ഡ് സംവിധാനത്തെ ഉടച്ച വാര്‍ക്കുന്നതിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ശ്യം ബെനഗല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്.നിലവിൽ ചലച്ചിത്രങ്ങളിൽ മദ്യം, പുകയില, മയക്കുമരുന്ന് തുടങ്ങിയവ ഉപയോഗി ക്കുന്ന സീനുകൾക്ക് താഴെ സ്‌ക്രീനിൽ സ്റ്റാറ്റിയൂട്ടറി വാണിങ് നൽകണം. സ്റ്റാറ്റിയൂട്ടറി വാണിങ്ങിനെതിരെ പ്രമുഖ സിനിമാ പ്രവർത്തകരും രംഗത്തെത്തിയിരുന്നു.

പുകവലി വിരുദ്ധ പരസ്യം ഗുണകരമാവണമെങ്കില്‍ ജനപ്രിയ താരങ്ങളെ ഉപയോഗിച്ച് ചെറിയ പരസ്യ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കേണ്ടതെന്നും ശ്യം ബെനഗല്‍ പറയുന്നു. ശ്യം ബെനഗലിന്റെ ഇതേ അഭിപ്രായം നേരത്തെ കമല്‍ഹാസല്‍,രാകേഷ് ഓം പ്രകാശ് മെഹ്‌റ,പിയൂഷ് പാണ്ഡേ എന്നിവരും പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.