രാജ്യാന്തര ചലച്ചിത്ര മേളയില്‍ ശ്രദ്ധനേടി കോളാമ്പി

0

കേരളത്തിന്റെ ചരിത്രവും, പ്രണയവും പറയുന്ന കോളാമ്പി ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത മലയാള ചിത്രം കോളാമ്പി രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശനത്തിനെത്തി. പ്രദര്‍ശനശേഷം പ്രേക്ഷകർക്കിടയിൽ മികച്ച അഭിപ്രായമാണ് കോളാമ്പിനേടിയത്.

സംവിധായകനും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച നിത്യ മേനോന്‍, രോഹിണി, സുരേഷ് കുമാര്‍ ഛായാഗ്രാഹകന്‍ രവി വര്‍മന്‍ തുടങ്ങിയവരും പ്രദര്‍ശനത്തില്‍ പങ്കെടുത്തു. കോളാമ്പി നിരോധനത്തോടെ വരുമാനം തടസ്സപ്പെട്ട ജവഹര്‍ സൗണ്ട്‌സ്‌ ഉടമയുടെ കഥയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.