ഭാരം കുറക്കാന്‍ ഇന്ത്യയില്‍ ചികിത്സ തേടി എത്തിയ ഈമാന്‍ അന്തരിച്ചു; വിട പറഞ്ഞത് ലോകത്തെ ഏറ്റവും ഭാരം കൂടിയ വനിത

0

ലോകത്തെ ഭാരമേറിയ വനിതയെന്ന്​ അറിയപ്പെട്ട ഇൗജിപ്​തുകാരി ഇമാൻ അഹ്മദ് അബ്​ദുൾ അഥി (36)അന്തരിച്ചു. ഭാരം കുറക്കുന്നതിനു ചികിത്സയിലിക്കെ തിങ്കളാഴ്​ച പുലർച്ചെ 4.35 ഒാടെയായിരുന്നു മരണം. ബുർജീൽ ആശുപത്രിയിൽ അമിതഭാര​ം കുറക്കുന്നതിനുള്ള ചികിത്സയിലായിരുന്നു അവർ.

ഹൃദ്​രോഗം, വൃക്കതകരാറുകൾ തുടർന്നാണ്​ മരണമെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചു. ബുർജീൽ ആശുപത്രിയിൽ 20 അംഗമെഡിക്കൽ സംഘമാണ്​ ഇമാന്​ വിദഗ്​ധ ചികിത്സ നൽകിയിരുന്നത്​. നേരത്തേ ഇവർ ചികിത്സക്കായി മുംബൈയിലെ സെയ്ഫീ ആശുപത്രിയിൽ വാർത്തകളിലിടം പിടിച്ചിരുന്നു. പിന്നീട് ഇവിടെ നിന്നുമാണ് യു.എ.ഇയിലേക്ക് ഇവരെ മാറ്റിയത്.>ഈമാന്റെ കുടുംബാങ്ങള്‍ ചികിത്സാ പരിശ്രമത്തിന് ആശുപത്രി അധികൃതര്‍ക്ക് നന്ദി അറിയിച്ചു