ഇന്തോനേഷ്യയിലെ ബാലിയില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചേക്കുമെന്ന് മുന്നറിയിപ്പ്

0

ഇന്തോനേഷ്യയിലെ ബാലിയില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചേക്കുമെന്ന് മുന്നറിയിപ്പ്. കിഴക്കന്‍ ബാലിയിലെ മൗണ്ട് അഗംഗ് അഗ്‌നിപര്‍വതമാണ് പൊട്ടിത്തെറി മുന്നറിയിപ്പുകള്‍ നല്‍കിയത്. അഗ്‌നിപര്‍വതമുഖത്തിന്റെ 12 കിലോമീറ്റര്‍ ചുറ്റളവില്‍ ആളുകള്‍ എത്തുന്നതിന് വിലക്കുണ്ട്.35,000 പേരെ ഒഴിപ്പിച്ചു.അതേസമയം, വിമാന സര്‍വീസുകളെ ഇതുവരെ ബാധിച്ചിട്ടില്ല.

ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് കിഴക്കന്‍ ബാലിയില്‍ സ്ഥിതിചെയ്യുന്ന ഈ അഗ്‌നിപര്‍വതം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സജീവ അഗ്‌നിപര്‍വതങ്ങളുള്ള രാജ്യമാണ് ഇന്തോനേഷ്യ. 130 എണ്ണമാണുള്ളത്. 1963നും 64നും ഇടയ്ക്ക് മൗണ്ട് അഗംഗ് പലതവണ പൊട്ടിത്തെറിച്ച് ആയിരത്തിലധികം പേര്‍ മരിച്ചിരുന്നു. സമുദ്രനിരപ്പില്‍ നിന്ന് 3000 മീറ്റര്‍ ഉയരത്തിലാണ് മൗണ്ട് അഗംഗ് സ്ഥിതി ചെയ്യുന്നത്. കുട്ട, സെമിന്യാക് എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ നിന്ന് 70 കിലോമീറ്റര്‍ മാത്രം ദൂരത്തിലാണ് ഈ അഗ്നിപര്‍വതമുള്ളത്.

 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.