ഓസ്ട്രേലിയൻ കാടിന് തീയിടുന്ന പ്രതിയെ കണ്ടെത്തി; പ്രതിക്കൂട്ടിൽ ഒരിനം പരുന്തുകൾ; അമ്പരന്ന് ശാസ്ത്രലോകം

0

സിഡ്നി: കനത്ത ചൂടുള്ള സമയങ്ങളിൽ ചൂടിന്റെ തീഷ്ണതയിൽ കാടിന് തീ പിടിക്കുന്നതും, കാറ്റ് തീ പടരുന്നതും സർവ്വ സാധാരണമായ കാഴ്ചയാണ്. അകത്തുനിന്നോ പുറത്തുനിന്നോ ഉള്ള പലതരം കാര്യങ്ങളാണ് കാട്ടുതീ ഉണ്ടാക്കുന്നത്. എന്ന ഓസ്‌ട്രേലിയയിൽ പടരുന്ന ഈ കാട്ടുതീയുടെ ഉത്തരവാദികൾ കാട്ടിലെ ജീവികളാണ്. കാടിന് തീയിടുന്ന ഈ പ്രതിയെ കണ്ടെത്തിയതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത നിലയിലാണ് ഓസ്ട്രേലിയയിലെ വനംവകുപ്പ് അധികൃതരുള്ളത്.

ഒരിനം പരുന്തുകളാണ് ഇവിടെ പ്രതിക്കൂട്ടിലുള്ളത്.ഇരയെ പിടികൂടാനുള്ള ഇവരുടെ തന്ത്രമാണ് കാടിന് തീയിടൽ. ഓസ്‌ട്രേലിയയിൽ കനത്ത ചൂടനുഭവപ്പെടാറുണ്ടെങ്കിലും കാട്ടുതീ ഉണ്ടാകാറില്ല. എന്നാൽ ഈ പരുന്തുകൾ ഉണ്ടാക്കിയ കാട്ടുതീയിൽ ഓസ്ട്രേലിയയുടെ വടക്കന്‍ വനമേഖലയിലെ അടിക്കാടുകളുടെ ഏറിയ പങ്കും കത്തി നശിച്ചു. അന്തര്‍ദേശീയ മാധ്യമമായ ജേണല്‍ ഓഫ് എത്ത്നോബയോളജിയിലാണ് ഇത് സംബന്ധിച്ച പഠനത്തെ കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ബ്ലാക്ക് കെറ്റ്, വിസ്ലിംഗ് കൈറ്റ്, ബ്രൗണ്‍ ഫാല്‍ക്കണ്‍ എന്നീ ഇനം പരുന്തുകളാണ് അടുത്തിടെ ഓസ്ട്രേലിയയിലുണ്ടായ കാട്ടുതീയ്ക്ക് ഉത്തരവാദികള്‍ എന്നാണ് കണ്ടെത്തൽ. ചെറുജീവികളെയും ഇഴജന്തുക്കളെയും വലിയ പ്രാണികളെയുമൊക്കെ വേട്ടയാടുന്ന ഇരപിടിയന്‍മാരായ ഇവയെ ‘റാപ്റ്ററുകള്‍’ എന്നാണ് വിളിക്കുന്നത്.

റോഡ് സൈഡുകളില്‍ എവിടെയെങ്കിലും കാണുന്ന തീക്കൊള്ളികള്‍ ഉപയോഗിച്ചാണ് ഇവ കാട്ടുതീ പടര്‍ത്തുന്നത്. ഒരു തരത്തിലും കാട്ടുതീ പടരാന്‍ സാധ്യതയില്ലാത്ത മേഖലയിലും തീ വ്യാപകമായതിന് പിന്നില്‍ പരുന്തുകളുടെ വേട്ടയാടലെന്നാണ് ജേണല്‍ ഓഫ് എത്ത്നോബയോളജി വിശദമാക്കുന്നത്.

മറ്റിടങ്ങളില്‍ നിന്ന് തീക്കൊള്ളികളുമായി കിലോമീറ്ററുകള്‍ പറക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്. വനമേഖലകളില്‍ ഉപയോഗമില്ലാത്ത ചെടികള്‍ ഒഴിവാക്കി പുതിയവ വച്ച് പിടിപ്പിക്കാന്‍ ഓസ്ട്രേലിയയിലെ ഗോത്രവര്‍ഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ നിയന്ത്രിതമായി തീ ഇടാറുണ്ട്.