മഹാരാഷ്ട്രയിൽ മൂന്നു നിലകെട്ടിടം തകർന്നുവീണ് 8 പേർ മരിച്ചു

0

മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ മൂന്നുനില കെട്ടിടം തകർന്ന് 8 പേർ മരിച്ചു. പട്ടേൽ കോംപൗണ്ട് പ്രദേശത്തെ ജിലാനി പാർപ്പിട സമുച്ചയമാണ് തകർന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ 25 ലധികം ആളുകൾ ഇപ്പോഴും കുടുങ്ങി കിടക്കുന്നുവെന്നാണ് വിവരം.

രക്ഷാ പ്രവർത്തനത്തിന് ദേശീയ ദുരന്ത പ്രതികരണ സേന സ്ഥലതെത്തിയിട്ടുണ്ട്. പുലർച്ചെ 3.30 ഓടെ താമസക്കാർ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു കെട്ടിടം തകർന്നുവീണത്. 1984ലാണ് ഈ കെട്ടിടം നിർമിച്ചതെന്നാണ് വിവരം. സംഭവത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ 20 ഓളം പേരെ രക്ഷപെടുത്തി.