ഇന്ത്യന്‍ ക്രിക്കറ്റ്‌ ഇതിഹാസം മിതാലി രാജ് വിരമിച്ചു

0

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് കളി മതിയാക്കി. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി മിതാലി പ്രഖ്യാപിച്ചു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തിലൂടെയാണ് താരം തീരുമാനം അറിയിച്ചത്.

കളി മതിയാക്കാന്‍ ഇതാണ് ഉചിതമായ സമയമെന്ന് കരുതുന്നു. ടീം ഒരുപിടി പ്രതിഭാധനരായ യുവതാരങ്ങളില്‍ സുരക്ഷിതമാണ്. ഇന്ത്യയുടെ ഭാവിക്രിക്കറ്റും ശോഭനമാണ്. ഇന്ത്യന്‍ ടീമിനെ വര്‍ഷങ്ങളോളം നയിക്കാന്‍ കഴിഞ്ഞത് വലിയ അംഗീകാരമാണ്. എല്ലാ സ്‌നേഹത്തിനും പിന്തുണക്കും നന്ദി. നി നിങ്ങളുടെയെല്ലാം അനുഗ്രഹാശിസ്സുകളോടെ ഞാന്‍ എന്റെ രണ്ടാം ഇന്നിങ്‌സ് ആരംഭിക്കുകയാണ്’, മിതാലി കുറിച്ചു.

12 ടെസ്റ്റും 232 ഏകദിനവും 89 ട്വന്റി 20യും അടങ്ങുന്നതാണ് മിതാലിയുടെ 23 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയര്‍. ഏകദിനത്തില്‍ 7805 റണ്‍സ് നേടിയ മിതാലിയുടെ ശരാശരി 50 റണ്‍സ് ആണ്. ട്വന്റി 20യില്‍ 2364 റണ്‍സും നേടി. 12 ടെസ്റ്റില്‍ ഒരു സെഞ്ച്വറിയും നാല് അര്‍ധസെഞ്ച്വറി