നേപ്പാളിന് ഓക്‌സിജന്‍ പ്ലാന്റ് സമ്മാനിച്ച് ഇന്ത്യ

0

കാഠ്മണ്ഡു: നേപ്പാളിന് മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റ് സമ്മാനിച്ച് ഇന്ത്യ. ബി.പി കൊയ്‌റാള ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസിലാണ് (ബി.പി.കെ.ഐ.എച്ച്.എസ്) മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. നേപ്പാളിലെ ഇന്ത്യന്‍ അംബാസിഡറായ വിനയ് മോഹന്‍ ക്വാത്രായാണ് സംസ്ഥാനത്തെ ആരോഗ്യമന്ത്രി ഉമേഷ് ശ്രേഷ്തയ്ക്ക് മെഡിക്കല്‍ ഓക്‌സജിന്‍ കൈമാറിയത്. 960 ലിറ്റേഴ്‌സ് പെര്‍ മിനിറ്റ് (എല്‍.പി.എം) ശേഷിയുള്ള പ്ലാന്റാണ് ഇന്ത്യ സമ്മാനിച്ചത്.

200 രോഗികള്‍ക്ക് ഒരേ സമയം പ്രയോജനകരമാകും വിധമാണ് ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) ഡീബെല്‍ എന്ന് പേരിട്ടിരിക്കുന്ന മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റ് വികസിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയും നേപ്പാളും തമ്മിലുള്ള ആഴമേറിയ ബന്ധത്തില്‍ കോവിഡിനെതിരേ പൊരുതാന്‍ നേപ്പാളിനെ സഹായിക്കേണ്ടത് ഇന്ത്യയുടെ ചുമതലയുടെ ഭാഗമാണെന്ന് ക്വാത്രാ പറഞ്ഞു. ഇന്ത്യയുടെ സമ്മാനം കോവിഡിനെതിരേ പൊരുതാന്‍ നേപ്പാളിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ബലമേകിയതായി ശ്രേഷ്താ പ്രതികരിച്ചു.

രണ്ട് ദശാബ്ദങ്ങള്‍ക്ക് മുന്‍പ് ധരനില്‍ ബിപി കൊയ് രാള ഇൻസ്റ്റിറ്റ്യൂട്ട ഓഫ് ഹെൽത്ത് സയൻസ് സ്ഥാപിക്കാനും മുഖ്യ പങ്ക് വഹിച്ചത് ഇന്ത്യന്‍ സര്‍ക്കാരാണ്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയിലും നേപ്പാളിലും ഓക്‌സിജന്‍ ക്ഷാമം അനുഭവപ്പെട്ടിരുന്നു. പുതിയ മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റ് നേപ്പാളിലെ ഓക്‌സിജന്‍ ക്ഷാമം കുറയ്ക്കാൻ സഹായകമാകും.