ഐഎസില്‍ ചേര്‍ന്ന മലയാളി യുവതികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവന്നേക്കില്ല

0

ന്യൂഡൽഹി∙ ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേർന്നതിനുശേഷം കീഴടങ്ങി അഫ്ഗാന്‍ ജയിലിൽ കഴിയുന്ന നാലു ഇന്ത്യന്‍ യുവതികളെയും തിരികെ കൊണ്ടുവന്നേക്കില്ല. യുദ്ധത്തിൽ കൊല്ലപ്പെട്ട ഐഎസ് ഭീകരരുടെ വിധവകളായ മലയാളികളാണ് അഫ്ഗാനിസ്ഥാനിലെ ജയിലിൽ കഴിയുന്നത്. സോണിയ സെബാസ്റ്റ്യൻ, മെറിൻ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരാണ് ഭർത്താക്കന്മാർക്കൊപ്പം ഐഎസിൽ ചേർന്നത്.

2016–18 കാലത്ത് ഭർത്താക്കന്മാർക്കൊപ്പം ഇവർ അഫ്ഗാനിലെ നൻഗര്‍ഹറിലേക്ക് പോകുകയായിരുന്നു. എന്നാൽ ഇസ്ലാമിക്‌ സ്റ്റേറ്റ് ഭീകരരും അഫ്ഗാനിസ്ഥാൻ – യുഎസ് സൈനികരുമായി നടന്ന വിവിധ ഏറ്റുമുട്ടലുകളിൽ ഇവരുടെ ഭർത്താക്കന്മാർ കൊല്ലപ്പെട്ടു. തുടർന്ന് 2019 ഡിസംബറിൽ സോണിയ, മെറിൻ, നിമിഷ, റഫീല എന്നിവർ അഫ്ഗാൻ പൊലീസിന് കീഴടങ്ങി. ഇവരെ കാബൂളിലെ ജയിലിൽ തടവിൽ പാർപ്പിച്ചിരിക്കുകയാണ്. ഇവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുപോകണമെന്ന് അഫ്ഗാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു.