ബുംറയുടെ പ്രഹരത്തില്‍ തകര്‍ന്ന് കടുവകൾ; സെമിയിലേക്ക് മുന്നേറി ഇന്ത്യ

0

ബിർമിംഗ്ഹാം: ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 28 റൺസ് ജയം. ആരാധകർക്ക് ആശങ്കയുടെയും അതെ പോലെ ആവേശത്തിന്റേതു മായിരുന്നു ഇന്നത്തെ മത്സരം. ടോസ് നേടി ബാറ്റിങ് തിര‍ഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 314 റണ്‍സ് ആണ്. ഇന്ത്യ മുന്നോട്ട് വച്ച് 315 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ 286 റണ്‍സെടുക്കുമ്പോഴേക്കും ബംഗ്ലാദേശിന്‍റെ പോരാട്ടം അവസാനിച്ചു.

ബംഗ്ലാദേശ് മനോഹരമായി പൊരുതി ആവേശകരമായ അന്ത്യത്തില്‍ മത്സരത്തെ കൊണ്ടെത്തിച്ചെങ്കിലും ലക്ഷ്യത്തിലെത്താനായില്ല.ജസ്‌പ്രീത് ബുംറയുടെയും ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും മികച്ച പ്രകടനമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

48–ാം ഓവറിന്റെ അവസാന രണ്ടു പന്തുകളിൽ റൂബൽ ഹുസൈൻ, മുസ്താഫിസുർ റഹ്മാൻ എന്നിവരെ ക്ലീൻ ബോൾ ചെയ്ത ബുമ്ര ബംഗ്ലദേശിനെ 286 റൺസിന് ഓൾഔട്ടാക്കി. ബുമ്ര 10 ഓവറിൽ 55 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. 0 ഓവറിൽ 60 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത ഹാർദിക് പാണ്ഡ്യയുടെ പ്രകടനവും ശ്രദ്ധേയമായി. മുഹമ്മദ് ഷമിയും ചാഹലും ഭുവനേശ്വർ കുമാറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഈ തോൽവിയോടെ ബംഗ്ലാദേശ് ലോകകപ്പിൽ നിന്നും പുറത്തായി. ഈ മത്സരത്തിൽ ഇംഗ്ലണ്ട് ലോകകപ്പിലെ നാലാം സെഞ്ച്വറി കണ്ടെത്തിയ രോഹിത് ശർമയാണ് കളിയിലെ താരം.

അര്‍ധ സെഞ്ചുറി നേടിയ ഷാക്കിബ് അല്‍ ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. മുഹമ്മദ് സൈഫുദ്ദീന്‍ 51 റണ്‍സുമായി പുറത്താകാതെ നിന്നു. ഏഴാം വിക്കറ്റില്‍ 66 റണ്‍സ് ചേര്‍ത്ത സാബിര്‍ റഹ്മാന്‍-മുഹമ്മദ് സൈഫുദ്ദീന്‍ കൂട്ടുകെട്ട് ഇന്ത്യയെ ഞെട്ടിച്ചെങ്കിലും സാബിറിനെ പുറത്താക്കി ബുംറ ഈ കൂട്ടുകെട്ട് പൊളിച്ചു.

ഓപ്പണര്‍മാരായ രാഹുലും രോഹിതും മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചെതെങ്കിലും മധ്യനിരയ്ക്ക് കാര്യമായി പിടിച്ചു നില്‍ക്കാനായില്ല. ഇതാണ് 350 കടക്കേണ്ട സ്‌കോര്‍ 315ല്‍ ഒതുങ്ങിയത്.ഓപ്പണർ രോഹിത് ശർമയുടെ സെഞ്ച്വറിയുടെ പിൻബലത്തിലാണ് ഇന്ത്യ മികച്ച സ്കോർ കണ്ടെത്തിയത്. 92 പന്തിൽ ഏഴു ബൗണ്ടറിയും അഞ്ചു സിക്സും സഹിതം രോഹിത് 104 റൺസെടുത്തു. ഏകദിനത്തിൽ രോഹിത്തിന്‍റെ 26ാം സെഞ്ച്വറിയും ഈ ലോകകപ്പിലെ മാത്രം നാലാം സെഞ്ച്വറിയുമാണിത്.

ഇതോടെ ഒരു ലോകകപ്പിൽ ഏറ്റവുമധികം സെഞ്ചുറി നേടുന്ന താരമെന്ന ലോകറെക്കോർഡിനൊപ്പമെത്തി. ശ്രീലങ്കൻ മുൻ താരം കുമാർ സംഗക്കാരയുമായാണ് രോഹിത് റെക്കോർഡ് പങ്കിട്ടത്. ഇതോടെ ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദ് മാച്ച് പുരസ്കാരങ്ങൾ നേടുന്ന ഇന്ത്യൻ താരങ്ങളിൽ രോഹിത് സൻ തെൻഡുൽക്കറിനൊപ്പം രണ്ടാമതെത്തി. 2011 ലോകകപ്പിൽ നാലു തവണ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ യുവരാജ് സിങ്ങാണ് ഇക്കാര്യത്തിൽ ഒന്നാമത്.

രാഹുൽ 92 പന്തിൽ നിന്നും 77 റൺസും ഋഷഭ് പന്ത് 41 പന്തിൽ നിന്നും 48 റൺസും എം.എസ്. ധോണി 33 പന്തിൽ നിന്നും 35 റൺസും നേടി. 27 പന്തിൽ നിന്നും 26 റൺസെടുത്താണ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി പുറത്തായത്. നാലാമതായി ഇറങ്ങിയ ഹാർദിക് പാണ്ഡ്യ രണ്ട് പന്തിനെ നേരിട്ടെങ്കിലും റൺസൊന്നും നേടാതെ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ദിനേശ് കാർത്തിക് ഒൻപത് പന്തിൽ എട്ടും ഭുവനേശ്വർ കുമാർ മൂന്ന് പന്തിൽ നിന്നും രണ്ടും റൺസും നേടി. ബംഗ്ലാദേശിന് വേണ്ടി അഞ്ച് വിക്കറ്റ് വീഴ്ത്തി മുസ്തഫിസുർ റഹ്മാൻ മികച്ച കളി പുറത്തെടുത്തു.

നിര്‍ണ്ണായകമായ മത്സരത്തില്‍ ഓപ്പണര്‍മാര്‍ മുതല്‍ തങ്ങളുടെ പങ്ക് അറിയിക്കാന്‍ ശ്രമിച്ചെങ്കിലും ഇന്നിങ്സ് അപകടകരമാകുമെന്ന സൂചനകള്‍ നല്‍കുന്നതിനിടെ പുറത്താക്കാന്‍ ഇന്ത്യന്‍ ബൌളര്‍മാര്‍ ശ്രദ്ധിച്ചു. ടൂര്‍ണ്ണമെന്‍റിലുടനീളം മികവ് കാട്ടിയ ഷക്കീബ് അല്‍ ഹസന്‍(66) അര്‍ദ്ദ സെഞ്ച്വറി നേടി. എന്നാല്‍ മറ്റാര്‍ക്കും ഒരുപാട് നേരം ക്രീസില്‍ തുടരാനാവാതിരുന്നത് തിരിച്ചടിയായി.

വാലറ്റത്തില്‍ സബീര്‍ റഹ്മാനും സൈഫുദ്ദീനും വലിയ പോരാട്ടം നടത്തി. പക്ഷെ, ബുംറ വില്ലനായെത്തി. മനോഹരമായ പന്തില്‍ റഹ്മാനെ ബൌള്‍ഡാക്കിയതോടെ ഇന്ത്യ ബംഗ്ലാദേശ് പ്രതീക്ഷകള്‍ക്ക് വിലങ്ങിട്ടു. നാല്‍പ്പത്തിയെട്ടാം ഓവറില്‍ രണ്ട് ഗംഭീര ബുംറ യോര്‍ക്കറുകള്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചു. ബുംറ നാലും ഹാര്‍ദ്ദിക് പാണ്ഡ്യ മൂന്നും വിക്കറ്റെടുത്തു.