റിയ ചക്രവർത്തിയുടേയും സഹോദരന്‍റെയും ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

0

സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ റിയ ചക്രവർത്തിയും, സഹോദരൻ ഷൊവിക് ചക്രവർത്തിയും സമർപ്പിച്ച ജാമ്യാപേക്ഷകൾ മുംബൈ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.

കുറ്റം സമ്മതമൊഴി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണസംഘത്തിന്‍റെ സമ്മര്‍ദ്ദം മൂലമാണ് നല്‍കേണ്ടിവന്നതെന്ന് ജാമ്യാപേക്ഷയില്‍ റിയ പറഞ്ഞു . 20 പേജുള്ള അപേക്ഷയില്‍ താന്‍ നിരപരാധിയാണെന്നും വ്യാജമായി കേസില്‍ ചേര്‍ക്കുകയായിരുന്നുവെന്നും റിയ പറയുന്നു . പുരുഷ ഉദ്യോഗസ്ഥര്‍ മാത്രമാണ് ചോദ്യം ചെയ്യല്‍ സംഘത്തിലുണ്ടായിരുന്നതെന്നും അപേക്ഷയില്‍ അവര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, നടന്റെ മരണത്തിലെ മാധ്യമ വിചാരണ വിലക്കണമെന്ന പൊതുതാൽപര്യഹർജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും.