വിമാനത്തില്‍ ലഭിക്കുന്ന പാനീയങ്ങള്‍ ഒന്നും വിമാനജീവനക്കാരോ, കാബിന്‍ക്രൂവോ കുടിക്കാറില്ല; കാരണം ഇതാണ്

0

വിമാനയാത്ര ചെയ്യുമ്പോള്‍ നിർജലീകരണം ശരീരത്തിൽ സംഭവിക്കാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കണം എന്ന് പൊതുവേ പറയാറുണ്ട്‌. ഇത് പാലിക്കുന്നവരാണ് മിക്ക യാത്രക്കാരും. എന്നാല്‍ വിമാനത്തില്‍ നമ്മള്‍ വാങ്ങി കുടുക്കുന്ന ചായയോ, മറ്റു പാനീയങ്ങളോ വിമാനജീവനക്കാര്‍ കഴിക്കാറില്ല എന്നതാണ് സത്യം.

പറക്കാൻ തുടങ്ങിയാൽ സ്നാക്സ് , ടീ , വാട്ടർ തുടങ്ങി ഒട്ടു മിക്ക സാധനങ്ങളും നമുക്ക് തരുന്ന വിമാനജീവനക്കാര്‍, കാബിന്‍ക്രൂ എന്നിവരാരും വിമാനത്തിലെ വെള്ളം കുടിക്കാറില്ലത്രെ.  ഒരു എയര്‍ഹോസ്റ്റസ് നടത്തിയ വെളിപ്പെടുത്തലില്‍ 2013 ല്‍ ഒരു ആഗോള ഏജന്‍സീ നടത്തിയ പഠനത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണു പുറത്തു വിട്ടിരിക്കുന്നത്.

കാരണം അവർ തയാറാക്കി വെയ്ക്കുന്ന ചായയും നമുക്ക് കുടിക്കാൻ തരുന്ന വെള്ളവും ഒന്നും അണു വിമുക്തമല്ല. അറിഞ്ഞുകൊണ്ട് ആരും വിഷം കുടിക്കില്ലല്ലോ. അണുവിമുക്തമല്ല എന്ന് മാത്രമല്ല കോളിഫോം ബാക്ടീരിയയുടെ അളവ് വളരെ കൂടുതൽ ആണ് എന്നാണ് പല റിപ്പോർട്ടുകളും. ലോകത്തിലെ പല പ്രമുഖ എയര്‍ലൈന്‍സിലെയും സ്ഥിതി ഇതാണ്. ഈ പഠനം പുറത്തു വന്നതിനു ശേഷം ജിവനക്കാര്‍ പോലും എയര്‍ലൈന്‍സില്‍ നിന്നു വെള്ളം കുടിക്കാറില്ല. വിമാനത്തില്‍ കയറും മുമ്പ് ഇവ പുറത്തു നിന്നു വാങ്ങി സൂക്ഷിക്കുകയാണ് പതിവ് എന്നും ചില ജീവനക്കാര്‍ വെളിപ്പെടുത്തുന്നു.അത് കൊണ്ട് ഇനി യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.