ഐഫോണ്‍ X നെ പൊളിച്ചടുക്കിയ ചൈനക്കാരുടെ വീഡിയോ വൈറല്‍

0

ഐഫോണ്‍ X നെ പൊളിച്ചടുക്കിയ ചൈനക്കാരുടെ വീഡിയോ വൈറല്‍.  ആപ്പിള്‍ ഐഫോണുകളുടെ റിവ്യൂകളാല്‍ ഏറെ പ്രശസ്തമായ ആപ്പിള്‍ ചൈനീസ് പ്രോഗ്രാം എന്ന യൂട്യൂബ് അക്കൌണ്ടിലാണ് ഈ വീഡിയോ  പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

15 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ഐഫോണ്‍ X ലെ ഓരോ ഭാഗവും വേര്‍പ്പെടുത്തി എടുക്കുന്നത് വിഡിയോയില്‍ കാണാം. വീഡിയോയുടെ  തുടക്കത്തില്‍  ഇരട്ട ക്യാമറകള്‍, ഇമേജ് സെന്‍സര്‍ എല്ലാം വേര്‍പ്പെടുത്തുന്നുണ്ട്. ഐഫോണ്‍ X ലെ ഹാര്‍ഡ്വെയറുകളെയാണ് വിഡിയോയില്‍ പരിചയപ്പെടുത്തുന്നത്. റ്റു ഹാന്‍ഡ്‌സെറ്റുകളില്‍ നിന്ന് വ്യത്യസ്തമായി ഐഫോണ്‍ X ല്‍ രണ്ടു ബാറ്ററികളാണ് കാണുന്നത്. 2716 എംഎഎച്ചാണ് ഐഫോണ്‍ X ലെ ബാറ്ററി ലൈഫ്. ഫോണില്‍ L ഡിസൈനിലാണ് രണ്ടു ബാറ്ററികളും ക്രമീകരിച്ചിരിക്കുന്നത്. അതുപോലെ ഐഫോണ്‍ X കേടുവന്നാല്‍ നന്നാക്കിയെടുക്കാന്‍ ഏറെ ബുദ്ധിമുട്ടുവെന്നും വിഡിയോ വ്യക്തമാക്കുന്നു. ഡിസ്‌പ്ലെ മാറ്റാന്‍ തന്നെ പാടുപെടു മെന്നു വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോ കണ്ടു നോക്കൂ.