എംഎല്‍ഇഎസ് കലോത്സവം അരങ്ങേറി

1

സിംഗപ്പൂര്‍: മലയാളം ലാംഗ്വേജ് എഡുക്കേഷനല്‍ സൊസൈറ്റി (എംഎല്‍ഇഎസ്) വര്‍ഷാവര്ഷം നടത്തിവരാറുള്ള “എംഎല്‍ഇഎസ് കലോത്സവം” ഇന്നലെ അരങ്ങേറി. കലോത്സവത്തില്‍ ഇരുന്നൂറില്‍പ്പരം കുട്ടികള്‍ വിവിധ മത്സരയിനങ്ങളിലായി തങ്ങളുടെ കഴിവുകള്‍ തെളിയിച്ചു.
നേവല്‍ബേസ് സെക്കണ്ടറി സ്കൂളില്‍ ഇന്നലെ ഉച്ചക്ക് കലോത്സവത്തിന് തുടക്കം കുറിച്ചു. ചടങ്ങില്‍ സിംഗപ്പൂര്‍ സീനിയര്‍ മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് മിനിസ്ട്രി ഓഫ് ട്രാന്‍സ്പോര്‍ട്ട്, മിനിസ്ട്രി ഓഫ് കമ്മ്യുണിക്കേഷന്‍ ഡോ: ജനില്‍ പുതുച്ചേരി, സെമ്ബവാംഗ് ജിആര്‍സി എംപി ശ്രീ. വിക്രം നായര്‍, ഡോ: വിപി നായര്‍, ശ്രീ: എംകെ ഭാസി എന്നിവര്‍ സംബന്ധിച്ചു.
തുടര്‍ന്ന് കുട്ടികള്‍ക്കായി കളറിംഗ്, ഡ്രോയിംഗ്, പദ്യ പാരായണം, പ്രസംഗം, തുടങ്ങി വിവിധയിനങ്ങില്‍ മത്സരങ്ങള്‍ അരങ്ങേറി. മുതിര്‍ന്നവര്‍ക്കായി കവിതാപാരായണ മത്സരവും ഉണ്ടായിരുന്നു. മത്സരവിജയികള്‍ക്ക് ഡോ: ജനില്‍ പുതുച്ചേരി സമ്മാനങ്ങള്‍ വിതരണം ചെയ്തു

1 COMMENT

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.