പ്രമുഖ വിദേശ ടിക് ടോക്ക് താരം ആത്മഹത്യ ചെയ്തു

0

മൊസൂള്‍: പ്രമുഖ ഇറാഖി ടിക് ടോക്ക് താരം ആത്മഹത്യ ചെയ്തു. 33കാരിയായ മര്‍വ അല്‍ ഖൈസിയാണ് മരിച്ചത്. വടക്കന്‍ ഇറാഖിലെ ഇര്‍ബിലിലാണ് സംഭവം. ഇര്‍ബിലിലെ ഒരു വലിയ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയാണ് മര്‍വ മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

1989ലാണ് മര്‍വ ജനിച്ചത്. അഭിനയത്തിലൂടെയും നൃത്തത്തിലൂടെയുമാണ് മര്‍വ പ്രശസ്തയായത്. സാമൂഹിക മാധ്യമങ്ങളില്‍ 40 ലക്ഷത്തോളം ഫോളോവേഴ്‌സാണ് ഇവര്‍ക്കുള്ളത്.