യുഎഇയില്‍ നിന്ന് സൗജന്യ ചാര്‍ട്ടര്‍ വിമാനമൊരുക്കാന്‍ ജെ ആന്‍ഡ് ജെ മാര്‍ക്കറ്റിംഗ് എല്‍എല്‍സി

0

ദുബായ്: യുഎഇയില്‍ നിന്ന് കൊച്ചിയിലേക്ക് സൗജന്യ ചാര്‍ട്ടര്‍ വിമാനമൊരുക്കുമെന്ന് ജെ ആന്‍ഡ് ജെ മാര്‍ക്കറ്റിംഗ് എല്‍എല്‍സി അറിയിച്ചു. അടുത്തമാസം മൂന്നിന് ദുബായില്‍ നിന്നും കൊച്ചിയിലേക്ക് നടത്തുന്ന സര്‍വീസില്‍ 185 യാത്രക്കാരുണ്ടാവും.

സാമ്പത്തിക പ്രയാസം മൂലം നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന പ്രവാസികളെയാവും നാട്ടിലെത്തിക്കുകയെന്ന് മാനേജിംഗ് ഡയറക്ടര്‍ ജിജി വര്‍ഗ്ഗീസ് അറിയിച്ചു. ഇരുപത് രാജ്യങ്ങളിലെ സ്റ്റേഷനറി വ്യവസായത്തില്‍ പ്രമുഖ വിതരണക്കാരാണ് ജെ ആന്‍ഡ് ജെ മാര്‍ക്കറ്റിംഗ് എല്‍എല്‍സി.