കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിനാണെന്ന് അറിയാവുന്നത് മൂന്നുപേര്‍ക്കുമാത്രം

0

കട്ടപ്പ എന്തിനു ബാഹുബലിയെ കൊന്നു?ബാഹുബലി ഒന്നാം ഭാഗം അവസാനിക്കുന്നത് ഈ ഒരു ചോദ്യം പ്രേക്ഷക മനസ്സില്‍ അവശേഷിപ്പിച്ചാണ് .ഇതിനുള്ള ഉത്തരം ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.ബാഹുബലി 2 പുറത്തിറങ്ങുമ്പോള്‍ പ്രേക്ഷകര്‍ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്നതും ആ ചോദ്യത്തിനുള്ള ഉത്തരത്തിനുവേണ്ടിയാണ്.

എന്നാല്‍ കട്ടപ്പ എന്തിനു ബാഹുബലിയെ കൊന്നു എന്നതിന്റെ ഉത്തരം കട്ടപ്പയുടെ വേഷത്തിലെത്തിയ സത്യരാജിനുപോലും അറിയില്ലെന്നാണ് എന്നാണു പറയപെടുന്നത് .ഈ രഹസ്യം അറിയാവുന്നവര്‍ മൂന്നു പേര്‍ക്ക് മാത്രമാണ് എന്നാണ് അണിയറപ്രവര്‍ത്തകര്‍ പോലും പറയുന്നത് .ആരോക്കെയെന്നോ ,രാജമൗലിക്കും പ്രഭാസിനും ചിത്രത്തിനു കഥയെഴുതിയ കെ.വി വിജയേന്ദ്രപ്രസാദിനും . ചിത്രത്തിലെ മര്‍മപ്രധാനഭാഗമായ ഈ രംഗം ചിത്രീകരിച്ച് കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. അതീവ രഹസ്യമായാണ് രംഗങ്ങള്‍ ഷൂട്ട് ചെയ്തത്.

അടുത്തവര്‍ഷം ഏപ്രില്‍ 28നാണ് ചിത്രം തിയ്യേറ്ററുകളിലെത്തുക. അതുവരെ ഈ സസ്‌പെന്‍സ് അങ്ങനെ നിലനിര്‍ത്തണമെന്നാണ് ഇവര്‍ക്കു നല്‍കിയ നിര്‍ദേശമെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. പ്രഭാസിന്റെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 23ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങുന്നുണ്ട് .