ഒരു ട്രെയിന്‍ യാത്രയ്ക്ക് അഞ്ചു ലക്ഷം രൂപ

0

അഞ്ചു ലക്ഷം രൂപയോ എന്ന് കണ്ണ്തള്ളാന്‍ വരട്ടെ. സംഗതി സത്യം തന്നെ. ജപ്പാനിലെ ഷികി-ഷിമ എന്ന ട്രെയില്‍ യാത്ര ചെയ്യാനാണ് ഇത്രയും തുക നല്‍കേണ്ടത്. ലോകത്തെ ഏറ്റവും അത്യാഡബരപൂര്‍ണമായ ട്രെയിനാണിത്. ഒരാള്‍ക്ക് ഏകദേശം അഞ്ചു ലക്ഷം രൂപ ചെലവഴിച്ചാല്‍, നാലു പകലും മൂന്നു രാത്രിയും ഇതിലെ സുഖസൗകര്യങ്ങള്‍ ആസ്വദിച്ച് യാത്രചെയ്യാം എന്നാണു ഇതിന്റെ പ്രത്യേകത.

ടോക്കിയോയില്‍ നിന്ന് വടക്കന്‍ ജപ്പാനിലെ പ്രകൃതിസൗന്ദര്യം തുളുമ്പിനില്‍ക്കുന്ന സ്ഥലങ്ങളിലൂടെയാണ് ട്രെയിനിന്റെ സഞ്ചാരം. ഇളംസ്വര്‍ണ നിറത്തിലുള്ള ഈ ട്രെയിനില്‍ ഒരു ആഡംബരഹോട്ടലില്‍ ലഭ്യമാകുന്ന സ്യൂട്ട്, നീന്തല്‍ക്കുളം, ബാത്ത്ടബ്, ബാര്‍, പിയാനോ സോണ്‍, കാഴ്ചകള്‍ കാണാന്‍ വിശാലമായ ഇടം എന്നിവയൊക്കെയുണ്ട്. അഞ്ചു ലക്ഷത്തിന്റെ കണക്ക് കേട്ട് നമ്മള്‍ അന്തംവിട്ട് നില്‍ക്കുമെങ്കിലും ഈ ആഡംബരയാത്രയ്ക്ക് ജപ്പാനില്‍ ഒടുക്കട്ടെ തിരക്കാണ് എന്നത് വേറെ കാര്യം.