ഒന്നുകില്‍ കല്യാണം നടത്തി താ, അല്ലെങ്കില്‍ നാട്ടുകാരുടെ ചോദ്യമൊന്ന് നിര്‍ത്തി താ…; ചിരിച്ചും ചിന്തിപ്പിച്ചും ‘ജാതകം’

0

വിവാഹപ്രായമായിട്ടും ജാതകപ്രശ്‌നങ്ങള്‍ മൂലം വിവാഹം നടക്കാത്ത യുവാവിന്റെ കഥ പറയുന്ന സെബന്‍ ജോസഫ് സംവിധാനം ചെയ്ത ജാതകം എന്ന ഹ്രസ്വ ചിത്രം സമൂഹമാധ്യമങ്ങളിലാകെ തരംഗമായി മാറിക്കഴിഞ്ഞു. ആശയ അവതരണം കൊണ്ടും ദൃശ്യമികവു കൊണ്ടും മുന്നിട്ടു നിൽക്കുന്ന ജാതകത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണയാണ് ലഭിക്കുന്നത്. ചിത്രത്തില്‍ അതി മനോഹരമായ ഒരു ഗാനവും ഉൾപ്പെടുത്തിയിരിക്കുന്നു.

ബിപിന്‍ ജോസ്, അന്‍ഷിത, ടി എസ് രാജു, ഹിലാല്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍. സജിത്ത് കുറുപ്പിന്റേതാണ് വരികള്‍. പാപ്പിനുവിന്റേതാണ് ഛായാഗ്രഹണം. സംഗീതം ഉണ്ണികൃഷ്ണന്‍ കെ ബി.