പാരീസിൽ അവധിയാഘോഷിച്ച് ജയസൂര്യയും കുടുംബവും

0

ഇത്തവണ മക്കളുടെ ക്രിസ്‌മസ്‌ പുതുവത്സര അവധി ആഘോഷമാക്കാൻ നടൻ ജയസൂര്യ തിരഞ്ഞെടുത്തിരിക്കുന്നത് സ്വിറ്റ്‌സര്‍ലാന്റും പാരീസുമാണ്. ക്രിസ്മസ് സ്വിറ്റ്‌സര്‍ലാന്റിലെ സൂറിച്ചിലും പുതുവര്‍ഷം ഫ്രാന്‍സിലെ പാരിസിലുമാണ് ആഘോഷിക്കുന്നത്. ചിത്രങ്ങള്‍ ജയസൂര്യ തന്നെ ഫെയ്‌സ്ബുക്കില്‍ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.

സിനിമകളില്‍ നിന്നും താത്കാലികമായി ബ്രേക്ക് എടുത്ത് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ് നടന്‍. ഫോട്ടോഗ്രഫിയിലും സിനിമാ സംവിധാനത്തിലും അതീവ തത്പരനായ മകന്‍ അദ്വൈത് എടുത്ത ചില നല്ല ചിത്രങ്ങളും നടന്‍ പങ്കുവെക്കുന്നു.