ജെറ്റ് എയര്‍വെയ്സില്‍ ഇന്ന് ടിക്കറ്റ്‌ എടുക്കുന്നവര്‍ക്ക് വമ്പന്‍ ഓഫറുകള്‍

0

ജെറ്റ് എയര്‍വെയ്സ് 24ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഇന്ന് ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്നവര്‍ക്ക് വമ്പന്‍ ഓഫറുകള്‍.  ആഭ്യന്തര, അന്താരാഷ്​ട്ര സര്‍വീസുകളില്‍ എല്ലാം ആകര്‍ഷണീയമായ ഓഫറുകള്‍ ഉണ്ട്.

ഇൻറര്‍നാഷനല്‍ നെറ്റ്​വർക്കില്‍ ഇന്ന്​ ​ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ്​ ഒാഫർ ലഭിക്കുക. ടിക്കറ്റ് അടിസ്ഥാന നിരക്കി​െൻറ 24 ശതമാനം ഡിസ്കൗണ്ട് ലഭിക്കുമെന്നാണ്​ അധികൃതർ അറിയിച്ചിട്ടുള്ളത്​. എക്കോണമി, പ്രീമിയര്‍ ക്ലാസുകളില്‍ ഓഫര്‍ ലഭ്യമാണ്.ആഭ്യന്തര സര്‍വീസില്‍ തിരഞ്ഞെടുക്കപ്പെട്ട മേഖലകളിലും ഓഫര്‍ ലഭിക്കും. ജൂണ്‍ 16 മുതലുള്ള യാത്രകള്‍ക്കാണ് ആനുകൂല്ല്യം ലഭിക്കുക. മറ്റു ഓഫറുകളുമായോ പ്രമോഷനുകളുമായോ ഇതിനെ കൂട്ടിയിണക്കാനാവില്ലെന്നും അധികൃതർ പറഞ്ഞു. നേരിട്ടുള്ള വിമാനങ്ങളില്‍ വ്യക്തിഗത ബുക്കിങിനാണ് ഓഫര്‍ ലഭിക്കുക. ഫസ്​റ്റ്​ കം ഫസ്റ്റ് സെര്‍വ് അടിസ്ഥാനത്തിലാണ് ഡിസ്കൗണ്ട് ലഭിക്കുക.