ജിം വില്‍സന്‍; വിമാനത്തിനുള്ളില്‍ അടിയന്തിരസാഹചര്യങ്ങളില്‍ ഉപയോഗിക്കുന്ന ഈ രഹസ്യകോഡ് എന്താണെന്ന് അറിയാമോ?

0

ജിം വില്‍സന്‍ , വിമാനത്തിനുള്ളില്‍ ഉപയോഗിക്കുന്ന ഈ രഹസ്യകോഡ് എന്താണെന്ന് അറിയാമോ? എങ്കില്‍ കേട്ടോളൂ വിമാനത്തില്‍ വെച്ചു മരണപെടുന്ന യാത്രികനെ ജീവനക്കാര്‍ വിശേഷിപ്പിക്കുന്ന പദമാണിത്. ലോകത്തെ പ്രമുഖ എയര്‍ലൈന്‍ സര്‍വ്വീസുകളായ അമേരിക്കന്‍ എയര്‍ലൈന്‍, വിര്‍ജിന്‍ ഓസ്‌ട്രേലിയ, ബ്രിട്ടീഷ് എയര്‍ലൈന്‍സ് എന്നിവയില്‍വെച്ച് മരണപ്പെടുന്ന യാത്രികനെ ജീവനക്കാര്‍ വിശേഷിപ്പിക്കുന്നത്  ഈ കോഡിലാണ്.

വിമാനത്തില്‍വെച്ച് യാത്രക്കാരന്‍ മരിക്കുന്ന സംഭവം അത്യപൂര്‍വ്വമാണ്. എങ്കിലും അപൂര്‍വ്വമായി അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. വിമാനത്തില്‍വെച്ച് യാത്രികന്‍ മരിച്ചാല്‍ വിമാനം പെട്ടെന്ന് വഴിതിരിച്ചുവിടുകയോ, ഏറ്റവുമടുത്ത വിമാനത്താവളത്തില്‍ ഇറക്കുകയോ  ആണ് സാധാരണ ചെയ്യുക.  ആദ്യംതന്നെ, മരണപ്പെട്ട യാത്രികന്റെ സമീപത്തുള്ള യാത്രക്കാരെയെല്ലാം ഒഴിപ്പിക്കും. അതിനുശേഷം ഒരു പുതപ്പ് ഉപയോഗിച്ച് മരണപ്പെട്ട യാത്രികന്റെ ശരീരം മറയ്‌ക്കും. ഐഷേഡ് ഉപയോഗിച്ച് കണ്ണും മൂടും . ഒരു യാത്രക്കാരന്‍ മരണപ്പെട്ടാല്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് ജീവനക്കാര്‍ക്ക് മികച്ച പരിശീലനം മിക്ക വിമാനകമ്പനികള്‍ നല്‍കാറുണ്ട്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.