ഓടികൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരം വീണ് മാധ്യമ പ്രവർത്തകൻ മരിച്ചു

0

അടൂര്‍: ഓടികൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരം വീണ് മാധ്യമ പ്രവർത്തകൻ മരിച്ചു. ജന്മഭൂമി അടൂർ ലേഖകൻ പിടി രാധാകൃഷ്ണ കുറുപ്പാണ് മരിച്ചത്. ജോലി കഴിഞ്ഞ് അടൂരില്‍ നിന്നും വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെ അടൂര്‍ ചെന്നമ്പള്ളി ജംഗ്ഷന്‍ പടിഞ്ഞാറ് വശത്ത് തടിമില്ലിന് സമീപമാണ് അപകടം സംഭവിച്ചത്.

റോഡ് അരികിലെ വാകമരം ബൈക്കിലേക്ക് കടപുഴകി വീഴുകയായിരുന്നു. ബൈക്കില്‍ നിന്നും തെറിച്ചുവീണ രാധകൃഷ്ണന്‍റെ തലയിലെ ഹെല്‍മറ്റും ഊരിമാറിയിരുന്നു. സംഭവ സമയത്ത് സ്ഥലത്ത് കനത്ത മഴയുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തലയ്ക്ക് ഗുരുതരമായ പരിക്ക് പറ്റിയ രാധാകൃഷ്ണനെ അടൂരിലെ ജനറല്‍ ആശുപത്രിയിലും, പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.