ജസ്റ്റിസ് ഡി. ശ്രീദേവി അന്തരിച്ചു

0

മുന്‍ സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷയും, കേരള ഹൈക്കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് ഡി. ശ്രീദേവി(79) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ശ്രീദേവി. ഇന്നു പുലര്‍ച്ചെ കൊച്ചിയിലെ കലൂര്‍ ആസാദ് റോഡില്‍ വസതിയിലാണ് പുലര്‍ച്ചെ രണ്ടു മണിയോ​ടെയാണ് മരണം സംഭവിച്ചത്.

കരള്‍ രോഗത്തെ തുടര്‍ന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്നു വൈകിട്ട് അഞ്ചിന് എറണാകുളം രവിപുരം ശ്മശാനത്തില്‍ നടക്കും. തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് നിയമ ബിരുദം നേടിയ ശേഷം 1962 ല്‍ തിരുവനന്തപുരത്ത് പ്രാക്ടീസ് ആരംഭിക്കുകയായിരുന്നു. 1997 ല്‍ കേരള ഹൈക്കോടതി ജഡ്ജി ആയി സേവനം അനുഷ്ഠിച്ചു. തുടര്‍ന്ന് 2001 ലാണ് കേരള വനിത കമ്മീഷന്‍ അധ്യക്ഷയായി പദവിയിലെത്തുന്നത്. പ്രമുഖ അഭിഭാഷകന്‍ യു.ബാലാജിയാണ് ഭര്‍ത്താവ്. മുന്‍ ഗവ. പ്ലീഡര്‍ ബസന്ത് ബാലാജി മകനാണ്.