ഉലകനായകൻ കമൽഹാസൻ ബുർജ് ഖലീഫയിൽ

0

ദുബായ്∙ ഉലകനായകൻ ഉലകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിൽ. തന്റെ ഏറ്റവും പുതിയ ചിത്രമായ വിക്രമിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണു നടൻ കമൽ ഹാസൻ ദുബായിലെത്തിയത്.

ചിത്രത്തിന്റെ ട്രെയിലർ ഇന്നലെ രാത്രി ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചു. ഇതു കാണാൻ നൂറുകണക്കിന് ആരാധകർക്കൊപ്പം താരവും മറ്റ് അണിയറ പ്രവർത്തകരുമുണ്ടായിരുന്നു. തടിച്ചുകൂടിയ ആരാധകർ ‘വിക്രം.. വിക്രം..’ എന്ന ആർപ്പുവിളികളോടെ പരിപാടി ഗംഭീരമാക്കി.

എല്ലാവർക്കും കൈവീശി കുശലം പറയാനും കമൽ ഹാസൻ സമയം കണ്ടെത്തി. ഇതിനു മുൻപ് ദുൽഖർ സൽമാന്റെ കുറുപ്പ്, മമ്മൂട്ടിയുടെ ‌‘സിബിഐ 5: ദ് ബ്രെയിൻ’ തുടങ്ങിയ മലയാള ചിത്രങ്ങളുടെ പ്രമോഷനും ബുർജ് ഖലീഫയിൽ നടന്നിരുന്നു.