കാമുകൻ വഞ്ചിച്ചു; വിഷം കഴിക്കുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്ത് നടി ആത്മഹത്യ ചെയ്തു

0

കന്നട സിനിമാ–സീരിയൽ താരം ചന്ദന (29)ആത്മഹത്യ ചെയ്തു. സമൂഹമാധ്യമങ്ങളിൽ വിഷം കഴിക്കുന്ന വിഡിയോ പങ്കുവച്ച ശേഷമാണ് താരം ജീവനൊടുക്കിയകാമുകൻ വിവാഹത്തിൽ നിന്ന് പിൻമാറിയതിൽ മനംനൊന്താണ് താരം ആത്മഹത്യ ചെയ്തത്.

അഞ്ചുവർഷത്തിലേറെയായി ദിനേശ് എന്ന യുവാവുമായി ചന്ദന പ്രണയത്തിലായിരുന്നു. വിവാഹം ഉറപ്പിക്കുന്നതായി ചന്ദനയുടെ വീട്ടുകാർ ദിനേശിന്റെ വീട്ടിലുമെത്തിയിരുന്നു. എന്നാൽ വരന്റെ വീട്ടുകാർ ചന്ദനയെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചെന്നും. ഇതിൽ മനം നൊന്ത താരം ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി കാമുകനാണെന്നും 5 ലക്ഷത്തോളം രൂപ തന്നിൽ നിന്ന് പലപ്പോഴായി വാങ്ങി ഒടുവിൽ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ വിസമ്മതിച്ചുവെന്നും ചന്ദന ആരോപിച്ചു.