കണ്ണൂരില്‍ വിവാഹസംഘത്തിന് നേരെ ബോംബേറ്; ഒരാള്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരുക്ക്

0

കണ്ണൂരില്‍ വിവാഹസംഘത്തിന് നേരെയുണ്ടായ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ എച്ചൂര്‍ സ്വദേശി ജിഷ്ണു (26) ആണ് കൊല്ലപ്പെട്ടത്. തോട്ടടയിലെ വിവാഹ വീടിന് സമീപം ഇന്ന് ഉച്ചയോടെയാണ് സംഭവം.

വിവാഹ വീട്ടിലേയ്ക്ക് പോകുംവഴി ഒരു സംഘം ജിഷ്ണുവിനും സംഘത്തിനും നേരെ ബോംബെറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിക്കുകയാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

കഴിഞ്ഞ ദിവസം സമീപപ്രദേശത്തെ ഒരു വിവാഹ വീട്ടിലുണ്ടായ തർക്കങ്ങളുടെ തുടര്‍ച്ചയായാണ് യുവാവിനു നേരെ ആക്രമണമുണ്ടായത് എന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. ശരീരത്തിൽ വെട്ടിയതിന്റെ പാടുകളുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.