കിടിലന്‍ മേക്ക് ഓവറില്‍ രജീഷ വിജയനും ധനുഷും; വൈറലായി ചിത്രങ്ങൾ

0

പരിയേറും പെരുമാള്‍ എന്ന ചിത്രത്തിനു ശേഷം മാരി ശെല്‍വരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കര്‍ണന്‍. ധനുഷ് ആണ് ചിത്രത്തിലെ നായകന്‍. ധനുഷിന്റെ നായികയാവുന്നത് രജീഷ വിജയനാണ്. രജീഷയുടെ ആദ്യ തമിഴ് ചിത്രമാണ് കര്‍ണന്‍. ഇരുവരുടെയും മേക്ക് ഓവര്‍ ചിത്രങ്ങളിപ്പോൾ സോഷ്യൽമീഡിയയാകെ വൈറലായിക്കൊണ്ടിരിക്കയാണ്.

കലൈപുലി എസ്. താനുവിന്റെ വി. ക്രിയേഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മാണം. നടന്‍ ലാല്‍, യോഗി ബാബു, നടരാജന്‍ സുബ്രമണ്യന്‍ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിലെ ധനുഷിന്റെ കഥാപാത്രത്തിന്റെ പേരും കര്‍ണന്‍ എന്നു തന്നെ. ചിത്രീകരണം ജനുവരിയിലാണ് ആരംഭിച്ചത്.