കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ മലയാളി യുവാക്കള്‍ക്കായി യുവജനോത്സവം സംഘടിക്കുന്നു . 2016 ഡിസംബര്‍ 10,11 തിയ്യതികളില്‍ ബാംഗ്ലൂര്‍ ഇന്ദിരാനഗര്‍ 5th മെയിന്‍ , 9th ക്രോസിലുള്ള കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ മൂന്ന് വേദികളിലായി നടക്കും.

പദ്യം ചൊല്ലല്‍, ലളിതഗാനം , ശാസ്ത്രീയ സംഗീതം , നാടന്‍ പാട്ട്, മാപ്പിള പ്പാട്ട് , പ്രസംഗം (മലയാളം), നാടോടി നൃത്തം, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ഓട്ടന്‍തുള്ളല്‍, മിമിക്രി, മോണോആക്റ്റ്,  സംഘനൃത്തം, കൈകൊട്ടിക്കളി(തിരുവാതിര), ഒപ്പന, മാര്‍ഗംകളി, ദഫ് മുട്ട് എന്നീ 18 ഇനങ്ങളില്‍ മത്സരം നടക്കും .  5 മുതല്‍ 21 വയസുവരെ സബ് ജൂനിയര്‍ , ജൂനിയര്‍ , സീനിയര്‍ എന്നീ മൂന്നു വിഭാഗങ്ങളിലായി മത്സരം നടക്കും . നൃത്ത ഇനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്കുട്ടികള്‍ക്കും പ്രത്യേകം മത്സരമുണ്ടാകും .
കര്‍ണാടകത്തിന്‍റെ എല്ലാഭാഗത്തുനിന്നുമുള്ള മലയാളികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. വ്യക്തിഗത മത്സരങ്ങളില്‍ ഒരാള്‍ക്ക്‌ പരാമാവധി 5 ഇനങ്ങളില്‍ പങ്കെടുക്കാം. വ്യക്തിഗത മത്സരങ്ങളില്‍ ലഭിക്കുന്ന പോയന്റുകളുടെ അടിസ്ഥാനത്തില്‍ കലാതിലകത്തെയും കലാപ്രതിഭയെയും തെരഞ്ഞെടുക്കും .മൂന്നു വിഭാഗത്തിലും കലാതിലകവും കലാപ്രതിഭയും ഉണ്ടാകും

കേരള സമാജം പ്രസിഡണ്ട്‌ സി പി രാധാകൃഷ്ണന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡണ്ട്‌ വിക്രമന്‍ , ജനറല്‍ സെക്രട്ടറി റജി കുമാര്‍ , ട്രഷറര്‍ പി വി എന്‍ ബാലകൃഷ്ണന്‍, ജോയിന്റ്‌ സെക്രട്ടറി പി കെ മുകുന്ദന്‍ ,കള്‍ച്ചറല്‍ സെക്രട്ടറി ശ്രീകുമാര്‍ ,അസിസ്റ്റന്റ്റ് സെക്രടറി ജയ്ജോ ജോസഫ്, യൂത്ത് വിംഗ് ചെയര്‍മാന്‍ അനീഷ്‌ കൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങില്‍ യുവജനോത്സവം ലോഗോ പുറത്തിറക്കി.

മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡിസംബര്‍ 5 ന് മുന്പായി പേര് രജിസ്ടര്‍ ചെയ്യേണ്ടതാണെന്ന് കള്‍ച്ചറല്‍ സെക്രട്ടറി ശ്രീകുമാര്‍ , യൂത്ത് വിംഗ് ചെയര്‍മാന്‍ അനീഷ്‌ കൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.
ഇമെയില്‍: [email protected]om
വിശദവിവരങ്ങള്‍ക്ക് 7411222688 ,9900030808