കാർത്തി കാഷ്‌മോരയുമായി നാല് തെന്നിന്ത്യൻ ഭാഷകളിൽ

0
Kashmora Poster

കാർത്തി എത്തുന്നു, 60 കോടി രൂപയിൽ ഒരുക്കുന്ന തന്റെ സിനിമാ ജീവിതത്തിലെ ആദ്യ ബിഗ് ബജറ്റ് ചിത്രമായ കാഷ്‌മോരയിലൂടെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളുമായി. മേക്കപ്പ് ഇട്ട് പരീക്ഷിച്ച 47 വേഷങ്ങളിൽ നിന്നാണത്രെ മൂന്ന് കഥാപാത്രങ്ങളെ തെരഞ്ഞെടുത്തതെന്നു പറയുന്നു സംവിധായകൻ ഗോകുൽ. വിജയശ്രീലാളിതനായ ഒരു പോരാളിയുടെ വേഷത്തിലുള്ള കാർത്തിയുടെ പോസ്റ്ററുകളാണ് ചിത്രത്തിന്റെ അണിയറക്കാർ ആദ്യം പുറത്തുവിട്ടിരിക്കുന്നത്. ഹൊറർ, കോമഡി, ആക്ഷൻ, ചരിത്രം അങ്ങനെ എല്ലാം കലർന്നതാണ് ചിത്രമെന്നും സംവിധായകൻ. നയൻതാരയും ശ്രീദിവ്യയുമാണ് നായികമാർ.