സിന്ധുവിന്റെ എതിരാളി ലോക ഒന്നാം നന്പർ താരം, മത്സരം തീ പാറും.

0

നൂറ്റി ഇരുപത് കോടി ജനങ്ങളുടെ പ്രാർത്ഥന ഉണ്ടെങ്കിലും കടുത്ത പോരാട്ടമായിരിക്കും സിന്ധുവിന് ഫൈനലിൽ നേരിടേണ്ടി വരിക.

ലോക ഒന്നാം നന്പറും ഒളിമ്പിക്സിലെ ഒന്നാം സീഡുമായ സ്പെയിനിന്റെ കരോലിന മറീൻ ഈ ഒളിപിമ്പിക്സിൽ നേടിയതെല്ലാം ആധികാരിക ജയങ്ങളായിരുന്നു. 2014-ൽ തന്റെ ആദ്യ ലോകചാമ്പ്യൻഷിപ് കിരീടം നേടിയ കരോലിന, 2015-ൽ കിരീടം നില നിർത്തിയത് ഇന്ത്യയുടെ സൈന നെഹ്‌വാളിനെ തോൽപ്പിച്ചതാണ്.ലോകറാങ്കിങ്ങിൽ പത്തും ഒളിമ്പിക്സിൽ ഒൻപതുമാണ് സിന്ധുവിന്റെ സ്ഥാനം.

ഒരു പൂർവേഷ്യൻ രാജ്യമില്ലാത്ത ആദ്യ ഒളിമ്പിക് ബാഡ്മിന്റൺ ഫൈനൽ എന്ന പ്രത്യേകതയും ഈ ഫൈനലിനുണ്ട്. കടുത്ത മത്സരങ്ങളിൽ ടൂർണമെന്റിലെ രണ്ടും മൂന്നും സീഡുകളെ പരാജയപ്പെടുത്താൻ കഴിഞ്ഞ പ്രകടനവും ആത്മവിശ്വാസവും സിന്ധു പുറത്തെടുത്താൽ കാണികൾക്കു ദൃശ്യവിരുന്നാവും ഇന്നത്തെ ഫൈനൽ.