ധര്‍മ്മടത്തെ ചെങ്കടലാക്കി മുഖ്യമന്ത്രിയുടെ റോഡ് ഷോ: റോഡ് ഷോയിൽ ചലച്ചിത്ര താരങ്ങളും

0

കണ്ണൂര്‍: പരസ്യപ്രചാരണം അവസാന നിമിഷങ്ങളിലേക്ക് കടക്കുമ്പോള്‍ ധര്‍മടത്തെ ചെങ്കടലാക്കിക്കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ നടന്നത്.. ധര്‍മടം മണ്ഡലത്തില്‍ ഇന്ദ്രന്‍സ്, മധുപാല്‍, ഹരിശ്രീ അശോകന്‍ എന്നിവരടങ്ങിയ വലിയ താരനിരയെയാണ് എല്‍ഡിഎഫ് ഇറക്കിയിരിക്കുന്നത്. ഇവരെല്ലാവരും തന്നെ റോഡ്‌ഷോയുടെ ഭാഗമായി മുഖ്യമന്ത്രിക്ക് പിന്തുണയായി എത്തിയത്.

പെരളശേരി ക്ഷേത്രം മുതൽ മൂന്നാംപാലം വരെയാണ് ആദ്യ ഘട്ടത്തിൽ റോഡ്‌ഷോ. ഇത്തരത്തിൽ എട്ട് കേന്ദ്രങ്ങളിലായാണ് റോഡ്‌ഷോ ക്രമീകരിച്ചിരിക്കുന്നത്. മൂന്ന് മണിക്കൂർ നീണ്ട് നിൽക്കുന്ന റോഡ് ഷോ വൈകീട്ട് 6.30ന് മുഖ്യമന്ത്രിയുടെ സ്വദേശമായ പിണറായിയിൽ സമാപിച്ചുതുറന്ന ജീപ്പിലാണ് മുഖ്യമന്ത്രി സഞ്ചരിച്ചത്.മുഖ്യമന്ത്രിക്കൊപ്പം മുതിർന്ന നേതാക്കളും റോഡ് ഷോയിൽ പങ്കെടുത്തു.