നടനും സംവിധായകനുമായ താരിഖ് ഷാ അന്തരിച്ചു

0

പഴയകാല നടനും സംവിധായകനുമായ താരിഖ് ഷാ (58) അന്തരിച്ചു. മുംബൈയിലെ ഒരു സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി വൃക്കസംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. എന്നാൽ, ന്യൂമോണിയബാധയെ തുടർന്നാണ് അന്ത്യം. പഴയകാല നടി ഷോമ ആനന്ദാണ് ഭാര്യ. മകൾ: സാറ.

മുംബൈ സെൻട്രൽ, എഹ്സാസ്, ഗുംനാം ഹൈ കൊയി, തുടങ്ങിയവയാണ് താരിഖിന്റെ പ്രശസ്തമായ ചിത്രങ്ങൾ. വിനോദ് ഖന്ന, ജിതേന്ദ്ര, റീന റോയ്, അനുപം ഖേർ തുടങ്ങിയവർ അഭിനയിച്ച ജനം കുണ്ഡലി സംവിധാനം ചെയ്തത് താരിഖാണ്.