കൊവിഡ് 19; സംസ്ഥാനത്ത് പുതുതായി 10 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

0

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് പുതുതായി 10 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച ആകെ രോഗികളുടെ എണ്ണം 447 ആയി. ഇന്ന് 8 പേര്‍ക്ക് രോഗം ഭേദമായി. ഇടുക്കി 4, കോട്ടയം 2 കോഴിക്കോട് 2, തിരുവനന്തപുരം, കൊല്ലം ഓരോ ആളുകളും എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ച രോഗികളുടെ എണ്ണം.

കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് ഇന്ന് രോഗം ഭേദമായത്. 129 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ അയൽ സംസ്ഥാനത്ത് നിന്നും രണ്ട് പേർ വിദേശത്ത് നിന്നും വന്നവരാണ്.സമ്പർക്കത്തിലൂടെ നാല് പേർക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 23876 ആയി കുറഞ്ഞു. 23439 പേർ വീടുകളിലും 437 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.

148 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 20326 സാമ്പിളുകൾ രോഗബാധയില്ലെന്ന് ഉറപ്പാക്കി. 21334 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. കണ്ണൂരിൽ 2592 പേർ നിരീക്ഷണത്തിലുണ്ട്. കാസർകോട് 3126 പേരും കോഴിക്കോട് 2770 പേരും മലപ്പുറത്ത് 2465 പേരും നിരീക്ഷണത്തിലുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾ റെഡ് സോണിൽ തുടരും ഇടുക്കി, കൊല്ലം ജില്ലകളെ ഗ്രീന്‍ സോണില്‍ നിന്ന് ഒഴിവാക്കി