കൊച്ചി മഞ്ഞക്കടലാവും!ലാ ലിഗ വേള്‍ഡിന് നാളെ തുടക്കം; ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളി മെല്‍ബണ്‍ സിറ്റി

0

കൊച്ചി: കൊച്ചി വീണ്ടും ഫുട്‌ബോൾ ലഹരിയിലേക്ക്. അതും അന്താരാഷ്ട്ര ക്ലബ്ബുകള്‍ അണിനിരയ്ക്കുന്ന ടൂര്‍ണമെന്റുമായി. പുതിയ സീസണിനു മുന്നോടിയായി നടക്കുന്ന ഇന്ത്യയിലെ ആദ്യ ലാ ലിഗ വേള്‍ഡ് ടൂര്‍ണമെന്റിനാണ് കൊച്ചി വേദിയാവുന്നത്. ടൊയോട്ട യാറിസ് ലാ ലിഗ വേള്‍ഡ് ടൂര്‍ണമെന്റില്‍ കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സ് മല്‍സരിക്കുന്നതാണ് മലയാളി ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്.

ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

ചൊവ്വാഴ്ച നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആസ്‌ത്രേലിയന്‍ ഗ്ലാമര്‍ ക്ലബ്ബായ മെല്‍ബണ്‍ സിറ്റി എഫ്‌സിയുമായി കൊമ്പുകോര്‍ക്കും. വൈകീട്ട് ഏഴിനാണ് ടൂര്‍ണമെന്റിലെ എല്ലാ മല്‍സരങ്ങളും നടക്കുന്നത്. ജൂലൈ 27ന് നടക്കുന്ന രണ്ടാം മല്‍സരത്തില്‍ സ്പാനിഷ് ലീഗ് ഗ്ലാമര്‍ ക്ലബ്ബായ ജിറോണ എഫ്‌സിയുമായി മെല്‍ബണ്‍ സിറ്റി ഏറ്റുമുട്ടും. ജൂലൈ 28ന് നടക്കുന്ന ടൂര്‍ണമെന്റിലെ അവസാന മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ജിറോണ എഫ്‌സിയുമായും ഏറ്റുമുട്ടും.

രാവിലെ 10.30 മുതല്‍ വൈകീട്ട് 6 വരെയാണ് മല്‍സരങ്ങളിലെ ടിക്കറ്റുകള്‍ സ്റ്റേഡിയത്തിലെ കൗണ്ടറുകളില്‍ വിതരണം ചെയ്യുക. പുതിയ സീസണിനു മുന്നോടിയായി വമ്പന്‍ ടീമുകള്‍ക്കെതിരേ കളിച്ച് ആത്മവിശ്വാസം വര്‍ധിപ്പിക്കാനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്‌സിന് ടൂര്‍ണമെന്റിലൂടെ ലഭിച്ചിരിക്കുന്നത്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.