പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ചു

0

റിയാദ്: പത്തനംതിട്ട സ്വദേശി യാംബുവിൽ താമസസ്ഥലത്ത് നിര്യാതനായി. പള്ളിക്കൽ ഇളംപള്ളിൽ സ്വദേശി പുത്തൻപുരക്കൽ ഗോപാലകൃഷ്ണപിള്ള‌ (63) ആണ് മരിച്ചത്. യാംബുവിലെ ഒരു സ്വകാര്യ കമ്പനിയിൽ 15 വർഷമായി മെക്കാനിക്കൽ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു.

പരേതനായ പുത്തൻ പറക്കൽ വേലുപ്പിള്ളയാണ് പിതാവ്. മാതാവ്: പങ്കജാക്ഷിയമ്മ, ഭാര്യ: ഗീത, മക്കൾ: ജിഷ്ണു ഗോപാലകൃഷ്ണൻ, ഗംഗ ഗോപാലകൃഷ്ണൻ, മരുമകൻ: ശ്രീജിത്ത് ഹരിപ്പാട്, സഹോദരി: തങ്കമണി.